'കൺമണി അൻപോട് ഉപയോഗിച്ചത് അനുമതിയോടെ'; വിവാദത്തിൽ പ്രതികരിച്ച് മഞ്ഞുമ്മൽ നിർമ്മാതാവ്

ഇത് സംബന്ധിച്ച് ഇളയരാജയിൽ നിന്ന് വക്കീൽ നോട്ടിസ് ലഭിച്ചില്ലെന്നും നിർമ്മാതാവ്
'കൺമണി അൻപോട് ഉപയോഗിച്ചത് അനുമതിയോടെ'; വിവാദത്തിൽ പ്രതികരിച്ച് മഞ്ഞുമ്മൽ നിർമ്മാതാവ്

മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൽ ‘കൺമണി അൻപോട്’ ഗാനം ഉപയോഗിച്ചത് അനുമതിയോടെയെന്ന് നിർമ്മാതാക്കളിൽ ഒരാളായ ഷോൺ ആന്റണി. മ്യൂസിക് കമ്പനികളിൽ നിന്ന് സിനിമയുടെ അവകാശം വാങ്ങിയിരുന്നു. ഇത് സംബന്ധിച്ച് ഇളയരാജയിൽ നിന്ന് വക്കീൽ നോട്ടിസ് ലഭിച്ചില്ലെന്നും ആദ്ദേഹം ന്യൂസ് മിനിറ്റിനോട് പ്രതികരിച്ചു.

പിരമിഡ്, ശ്രീദേവി സൗണ്ട്സ് എന്നീ മ്യൂസിക് കമ്പനികൾക്കാണ് ഗാനത്തിന്റെ അവകാശം. അവരിൽ നിന്നും ഗാനം ഉപയോഗിക്കുന്നതിനുള്ള അവകാശം വാങ്ങിയിരുന്നു. തമിഴിൽ മാത്രമല്ല മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്ത എല്ലാ ഭാഷകളിലെയും ഗാനത്തിന്റെ റൈറ്റ്സ് വാങ്ങിയതായി ഷോൺ പറഞ്ഞു.

1991-ൽ സന്താന ഭാരതി സംവിധാനം ചെയ്ത് കമൽ ഹാസൻ ടൈറ്റിൽ റോളിലെത്തിയ 'ഗുണ' എന്ന ചിത്രത്തിന് വേണ്ടി ഇളയരാജ ചിട്ടപ്പെടുത്തിയ ഗാനമാണ് 'കൺമണി അൻപോട് കാതലൻ നാൻ' എന്ന് തുടങ്ങുന്ന ഗാനം. ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിൽ ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്.

'കൺമണി അൻപോട് ഉപയോഗിച്ചത് അനുമതിയോടെ'; വിവാദത്തിൽ പ്രതികരിച്ച് മഞ്ഞുമ്മൽ നിർമ്മാതാവ്
കാനിൽ ചരിത്രം കുറിച്ച് അനസൂയ സെൻ​ഗുപ്ത; മികച്ച നടിയാകുന്ന ആദ്യ ഇന്ത്യക്കാരി

മഞ്ഞുമ്മൽ ബോയ്സ് റിലീസിന് ശേഷം കൺമണി അൻപോട് വീണ്ടും മലയാളത്തിലും തമിഴിലും ട്രെൻഡായി മാറുകയും ഗുണ സിനിമ ചർച്ചയാവുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലടക്കം ചിത്രത്തിലെ ഡയലോഗും പാട്ടും പ്രചാരം നേടിയിരിക്കുന്ന സമയത്താണ് ഇളയരാജയുടെ നോട്ടീസ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com