പേടിപ്പിക്കാൻ മാളികപ്പുറം ടീം 'സുമതി വളവി'ലേക്ക്; നായകൻ അർജുൻ അശോകൻ, പുതിയ ചിത്രം പ്രഖ്യാപിച്ചു

സുമതി വളവിൽ പതിയിരിക്കുന്ന നിഗൂഢതകൾ കോർത്തിണക്കി ഒരു ഹൊറർ ഫാന്റസി ചിത്രമായിരിക്കുമിത്
പേടിപ്പിക്കാൻ മാളികപ്പുറം ടീം 'സുമതി വളവി'ലേക്ക്; നായകൻ അർജുൻ അശോകൻ, പുതിയ ചിത്രം പ്രഖ്യാപിച്ചു

വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ ശ്രീ മുരളി കുന്നുംപുറത്ത് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് നടന്നു. 'സുമതി വളവ്' എന്നാണ് ചിത്രത്തിന്റെ പേര്. മാളികപ്പുറം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകൻ രഞ്ജിൻരാജ് എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ശ്യാം, മാളവിക മനോജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പേര് സൂചിപ്പിക്കുന്നത് പോലെ സുമതി വളവിൽ പതിയിരിക്കുന്ന നിഗൂഢതകൾ കോർത്തിണക്കി ഒരു ഹൊറർ ഫാന്റസി ചിത്രമായിരിക്കുമിത്. ലാൽ, സൈജു കുറുപ്പ്, ദേവനന്ദ, ശ്രീപത്, നിരഞ്ജൻ മണിയൻപിള്ള രാജു, ഗോപിക, ജീൻ പോൾ എന്നിവരോടൊപ്പം മറ്റനേകം പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

പേടിപ്പിക്കാൻ മാളികപ്പുറം ടീം 'സുമതി വളവി'ലേക്ക്; നായകൻ അർജുൻ അശോകൻ, പുതിയ ചിത്രം പ്രഖ്യാപിച്ചു
'എന്നൈ പുടിച്ച കോടി പേർ ഇറുക്ക്'; മാസ്റ്റർ റീ റിലീസിന് ഒരുങ്ങുന്നു, തമിഴ്‌നാട്ടിലും കേരളത്തിലുമല്ല

ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഷെഫീക് മുഹമ്മദ്‌ അലി ആണ്. സൗണ്ട് ഡിസൈനർ : എം ആർ രാജാകൃഷ്ണൻ, ആർട്ട്‌ : അജയ് മാങ്ങാട്, കോസ്റ്റ്യൂം : സുജിത് മട്ടന്നൂർ, മേക്കപ്പ് : ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ജി നായർ, സ്റ്റിൽസ് : രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ : ശരത് വിനു, പി ആർ ഓ: പ്രതീഷ് ശേഖർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com