സിനിമ ഇല്ലെങ്കില് എന്റെ കാര്യം കുഴപ്പത്തിലാകും, ശ്വാസം നിന്നു പോകും: മമ്മൂട്ടി

'മിഥുന് മാനുവല് തോമസിനെയും വൈശാഖിനെയും വിശ്വാസിക്കുന്നതിനെക്കാള് കൂടുതല് പ്രേക്ഷകരെ വിശ്വസിച്ചിട്ടാണ് ഇറങ്ങിയിരിക്കുന്നത്'

dot image

സിനിമയോട് തനിക്ക് അടങ്ങാത്ത അഭിനിവേശമെന്ന് നടൻ മമ്മൂട്ടി. സിനിമയില്ലെങ്കിൽ തന്റെ ശ്വാസം നിന്നുപോകും. സംവിധായകരെക്കാളും എഴുത്തുക്കാരെക്കാളും താൻ പ്രേക്ഷകരിലാണ് വിശ്വാസം അർപ്പിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. പുതിയ ചിത്രമായ ടർബോയുടെ പ്രമോഷൻ പ്രസ് മീറ്റിനിടെ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

'സിനിമ അല്ലാതെ വേറെ ഒരു വഴിയും ഞാന് കാണുന്നില്ല. സിനിമ ഇല്ലെങ്കില് എന്റെ കാര്യം കുഴപ്പത്തിലാകും. എന്റെ ശ്വാസം നിന്നു പോകും. ഞാന് മിഥുന് മാനുവല് തോമസിനെയും വൈശാഖിനെയും വിശ്വാസിക്കുന്നതിനെക്കാള് കൂടുതല് പ്രേക്ഷകരെ വിശ്വസിച്ചിട്ടാണ് ഇറങ്ങിയിരിക്കുന്നത്. കാരണം സിനിമ പ്രേക്ഷകര് സ്വീകരിക്കുമെന്നാണ് ഞാന് ഉള്പ്പടെയുള്ള എല്ലാ സിനിമാ പ്രവര്ത്തകരും വിചാരിക്കുന്നതും ഇറങ്ങിത്തിരിക്കുന്നതും,' എന്ന് മമ്മൂട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രേക്ഷകരുടെ ധൈര്യത്തിലാണ് താന് നില്ക്കുന്നത്. 'ഇവരുടെ ധൈര്യത്തിലാ നമ്മള് നില്ക്കുന്നത് 42 കൊല്ലമായി പ്രേക്ഷകര് കൂടെയുണ്ട് , വിട്ടിട്ടില്ല ഇനിയും വിടത്തില്ല' എന്ന് നടൻ പറയുന്ന വീഡിയോയാണ് ശ്രദ്ധ നേടിയത്.

42 കൊല്ലമായി പ്രേക്ഷകര് കൂടെയുണ്ട് ,വിട്ടിട്ടില്ല ഇനിയും വിടത്തില്ല; 'ടർബോ’യെക്കുറിച്ച് മമ്മൂട്ടി

അതേസമയം ടർബോ ഈ മാസം 23 ന് റിലീസ് ചെയ്യും. ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മറ്റ് സുപ്രധാന വേഷങ്ങളില് കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന് ഏറെ പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ടര്ബോ ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേഴ്സാണ് നിര്ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്.

dot image
To advertise here,contact us
dot image