'കാണാൻ ഭംഗിയില്ല'; ആദ്യ ചിത്രത്തിന് ശേഷം അവസരങ്ങൾ ലഭിച്ചില്ലെന്ന് അല്ലു അർജുൻ

രണ്ടായിരത്തിന്റെ തുടക്കത്തിൽ അല്ലു അർജുനോളം ആഘോഷിക്കപെട്ട ഒരു ചോക്ലേറ്റ് പയ്യൻ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്
'കാണാൻ ഭംഗിയില്ല'; ആദ്യ ചിത്രത്തിന് ശേഷം അവസരങ്ങൾ ലഭിച്ചില്ലെന്ന് അല്ലു അർജുൻ

മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് അല്ലു അർജുൻ. രണ്ടായിരത്തിന്റെ തുടക്കത്തിൽ അല്ലു അർജുനോളം ആഘോഷിക്കപെട്ട ഒരു ചോക്ലേറ്റ് പയ്യൻ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ആ പയ്യന്റെ സ്റ്റൈലും ഡാൻസും ഇങ്ങ് കേരളത്തെ വരെ പിടിച്ചുലച്ചു. പിന്നീട് കാത്തിരിപ്പായിരുന്നു ആ നടന്റെ ഓരോ മൊഴിമാറ്റ സിനിമയ്ക്കും വേണ്ടി. 'ആര്യ' സിനിമ റിലീസ് ചെയ്ത് 20 വർഷം പിന്നിട്ട വേളയിൽ ആദ്യ സിനിമയ്ക്ക് ശേഷം കാണാൻ ഭംഗിയില്ലാത്തത് കൊണ്ട് നല്ല സിനിമകൾ ലഭിച്ചില്ലെന്ന് പറയുകയാണ് അല്ലു അർജുൻ.

'ആദ്യസിനിമ ​'ഗം​ഗോത്രി' ഹിറ്റായിരുന്നു. പക്ഷേ എന്നെ കാണാൻ അത്ര ഭം​ഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും പിന്നെ തേടി വന്നില്ല. ആ ചിത്രം ഒരു ബ്ലോക്ക്ബസ്റ്റർ ആയിരുന്നെങ്കിലും ഒരു കലാകാരനെന്ന നിലയിൽ സ്വയം അടയാളപ്പെടുത്താൻ കഴിയാതിരുന്നത് എൻ്റെ പരാജയമാണ്' അല്ലു അർജുൻ പറഞ്ഞു. ​ഗം​ഗോത്രി റിലീസിന് ശേഷം ഹൈദരാബാദിലെ ആർ.ടി.സി ക്രോസ് റോഡിൽ പുതിയ സിനിമകളും കണ്ട് കറങ്ങിനടക്കും. ഇതിനിടയിൽ തിരക്കഥകൾ കേൾക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നും ശരിയായില്ലെന്നും അല്ലു അർജുൻ കൂട്ടിച്ചേർത്തു.

'കാണാൻ ഭംഗിയില്ല'; ആദ്യ ചിത്രത്തിന് ശേഷം അവസരങ്ങൾ ലഭിച്ചില്ലെന്ന് അല്ലു അർജുൻ
ബിജു മേനോനും ആസിഫ് അലിയും നേർക്ക് നേർ; 'തലവൻ' തീയേറ്ററുകളിലേക്ക്

'ഒരു മാസത്തിനുശേഷം നടനും സുഹൃത്തുമായ തരുണിനൊപ്പം ദിൽ എന്ന നിതിൻ നായകനായ ചിത്രം കാണാൻ പോയിരുന്നു. അവിടെവെച്ചാണ് സുകുമാർ എന്ന നവാ​ഗത സംവിധായകൻ ആര്യ എന്ന ചിത്രത്തിനായി എന്നെ സമീപിച്ചത്. ആര്യ സുകുമാറിന്റെ ആദ്യചിത്രമായിരുന്നെങ്കിലും ആ തിരക്കഥയിൽ അദ്ദേഹം എഴുതിവെച്ചിരിക്കുന്നത് എന്നെ വല്ലാതെ ആകർഷിച്ചു. അമ്മാവനായ ചിരഞ്ജീവിയും ആ തിരക്കഥ കേട്ടിരുന്നു. ആര്യയുടെ 125-ാം ദിനാഘോഷവേളയിൽ ചിരഞ്ജീവിയിൽനിന്ന് ആദരമേറ്റുവാങ്ങാനുമായി. രവി തേജ നായകനായ ഇഡിയറ്റ് എന്ന ചിത്രം കണ്ടപ്പോൾ അതുപോലൊന്ന് ചെയ്യണമെന്ന് വളരെയേറെ ആ​ഗ്രഹിച്ചിരുന്നു. 'എന്റെ ഇഡിയറ്റാ'ണ് ആര്യ. നന്നായി നൃത്തം ചെയ്യാനാവുമെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. അത് തെളിയിക്കാൻ ഒരവസരമാണ് വേണ്ടിയിരുന്നത്. തകധിമി തോം എന്ന ​ഗാനത്തിലൂടെ അത് ഞാൻ തെളിയിച്ചു' അല്ലു അർജുൻ കൂട്ടിച്ചേർത്തു.

2021ല്‍ പുറത്തുവന്ന സുകുമാറിന്റെ 'പുഷ്പ' ചിത്രത്തിലൂടെ പാൻ ഇന്ത്യൻ നടനായി മാറിയ അല്ലു അർജുന്റെ അടുത്ത കാത്തിരിക്കുന്ന ചിത്രം പുഷ്പ 2 ആണ്. ആദ്യ ഭാഗം ബ്ലോക്ക് ബസ്റ്റർ ആയിരുന്നു. ഓഗസ്റ്റ് 15-നാണ് 'പുഷ്പ: ദി റൂൾ' ആഗോളതലത്തിൽ റിലീസിനെത്തുക. അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം കഴിഞ്ഞ വർഷം അല്ലു അർജുന് ലഭിച്ചത് പുഷ്പ: ദ റൈസിലെ അഭിനയത്തിനാണ്. ഇക്കുറിയും അതിൽ കുറഞ്ഞതൊന്നും ആരാധകർ അദ്ദേഹത്തിൽ നിന്ന് പ്രതീഷിക്കുന്നില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com