ബോക്സോഫീസിൻ തോഴനൊപ്പം ലേഡി സൂപ്പർസ്റ്റാറും; 'ഡിയർ സ്റ്റുഡൻസി'ന് തുടക്കമായി

നവാഗതരായ സന്ദീപ് കുമാറും ജോർജ്ജ് ഫിലിപ്പ് റോയിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്
ബോക്സോഫീസിൻ തോഴനൊപ്പം ലേഡി സൂപ്പർസ്റ്റാറും; 'ഡിയർ സ്റ്റുഡൻസി'ന് തുടക്കമായി

'ലൗ ആക്ഷൻ ഡ്രാമ'ക്ക് ശേഷം നിവിൻ പോളി-നയൻതാര ഒന്നിക്കുന്ന ഡിയർ സ്റ്റുഡന്റസ് എന്ന ചിത്രത്തിന് തുടക്കമായി. സിനിമയുടെ പൂജ ചടങ്ങ് ഇന്ന് നടന്നു. കർമ്മ മീഡിയ നെറ്റ്‌വർക്ക് എൽ എൽ പി, അൾട്രാ എന്നിവയുമായ് സഹകരിച്ച് പോളി ജൂനിയർ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്.

നവാഗതരായ സന്ദീപ് കുമാറും ജോർജ്ജ് ഫിലിപ്പ് റോയിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേമം, ഞണ്ടുകളുടെ നാട്ടില് ഒരിടവേള തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റ് ചെയ്‍തിട്ടുള്ളവരാണ് ഇരുവരും. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചന.

ബോക്സോഫീസിൻ തോഴനൊപ്പം ലേഡി സൂപ്പർസ്റ്റാറും; 'ഡിയർ സ്റ്റുഡൻസി'ന് തുടക്കമായി
'ആഹാ അർമാദം', മുരുകാ നീ തീർന്നടാ... ഇനി മുന്നിൽ മൂന്ന് പടങ്ങൾ

അതേസമയം മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രമാണ് നിവിൻ പോളിയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിച്ചത്. നിവിനൊപ്പം അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമ്മാതാവ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com