'അമിതാഭ് ബച്ചന് ശേഷം ഏറ്റവും ബഹുമാനം ലഭിക്കുന്നത് എനിക്ക്'; സ്വയം പ്രഖ്യാപിച്ച് കങ്കണ

'രാജസ്ഥാനിലോ ബംഗാളിലോ ഡല്‍ഹിയിലോ മണിപ്പൂരിലോ എവിടെ പോയാലും എല്ലായിടത്ത് നിന്നും എനിക്ക് സ്നേഹവും ബഹുമാനവും ലഭിക്കുന്നു'
'അമിതാഭ് ബച്ചന് ശേഷം ഏറ്റവും ബഹുമാനം ലഭിക്കുന്നത് എനിക്ക്'; സ്വയം പ്രഖ്യാപിച്ച് കങ്കണ

ഇന്ത്യൻ സിനിമയുടെ ബിഗ് ബി ആയ അമിതാഭ് ബച്ചന് ലഭിക്കുന്ന ബഹുമാനുവും സ്നേഹവുമാണ് തനിക്കും ജനങ്ങളിൽ നിന്ന് ലഭിക്കുന്നതെന്ന് ബോളിവുഡ് നടിയും ഹിമാചല്‍ പ്രദേശിലെ മണ്ഡി ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ കങ്കണ റണാവത്ത്. ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രചരണ റാലിയിൽ പങ്കെടുക്കുമ്പോഴായിരുന്നു കങ്കണയുടെ പ്രതികരണം.

രാജ്യം മുഴുവന്‍ ഞെട്ടിയിരിക്കുകയാണ്. രാജസ്ഥാനിലോ ബംഗാളിലോ ഡല്‍ഹിയിലോ മണിപ്പൂരിലോ എവിടെ പോയാലും എല്ലായിടത്ത് നിന്നും എനിക്ക് സ്നേഹവും ബഹുമാനവും ലഭിക്കുന്നു. അമിതാഭ് ബച്ചന് ശേഷം ഇത്രയും സ്നേഹവും ബഹുമാനവും ഈ ഇന്‍ഡസ്ട്രിയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് എനിക്കല്ലാതെ മറ്റാർക്കാണ്, കങ്കണ പറഞ്ഞു.

ലോക്സഭയിലേക്ക് മത്സരിക്കുന്നതിന്റെ തിരക്കിലാണ് താരമെങ്കിലും റിലീസ് ചെയ്യാനിരിക്കുന്ന 'എമര്‍ജന്‍സി' എന്ന സിനിമയുടെ ആകാംക്ഷയും കങ്കണയ്ക്കുണ്ട്. ജൂണ്‍ 14ന് പുറത്തിറങ്ങുന്ന ചിത്രത്തിൽ ഇന്ദിരാ ഗാന്ധിയായാണ് കങ്കണ വേഷമിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ താരത്തിന്റെ ഇന്ദിര ലുക്കും ശ്രദ്ധേയമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com