ഈ വർഷത്തെ ഇതുവരെയുള്ള എന്റെ പ്രിയപ്പെട്ട ചിത്രം 'മഞ്ഞുമ്മൽ ബോയ്സ്'; വിക്രാന്ത് മാസി

സൗഹൃദത്തിൻ്റെയും ഇച്ഛാശക്തിയുടെയും ഉദാഹരണമാണ് ഈ കഥ

dot image

മലയാളം ബ്ലോക്ക്ബസ്റ്റർ 'മഞ്ഞുമ്മൽ ബോയ്സ്' ഇന്ന് ഒടിടിയിൽ അരങ്ങേറ്റം കുറിച്ചു. ബോളിവുഡ് ചിത്രത്തിലെ നടൻ വിക്രാന്ത് മാസി ചിത്രം കണ്ട് ഗംഭീര അഭിപ്രായം അറിയിച്ചിരിക്കുകയാണ്. ഈ വർഷം ഇതുവരെ കണ്ട ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ് എന്നാണ് ചിത്രത്തെ കുറിച്ചുള്ള നടന്റെ അഭിപ്രായം.

'ഒരു സർവൈവൽ ത്രില്ലർ സിനിമയേക്കാൾ ത്രില്ലിംഗ് എന്താണെന്ന് നിങ്ങൾക്കറിയാമോ ? ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ള ഒരു അതിജീവന ത്രില്ലർ! എല്ലാവരെയും പോലെ ഞാനും മഞ്ഞുമ്മേൽ ബോയ്സ് കണ്ടു. ഈ സിനിമ എൻ്റെ ഉള്ളിൽ 'ഒരിക്കലും പിന്നോട്ട് പോകരുത്' എന്ന മനോഭാവത്തെ വീണ്ടും ജ്വലിപ്പിച്ചു,' നടൻ പറഞ്ഞു.

സൗഹൃദത്തിൻ്റെയും ഇച്ഛാശക്തിയുടെയും ഉദാഹരണമാണ് ഈ കഥ. ഒപ്പം അതിമനോഹരമായ ദൃശ്യങ്ങളും മനം കവരുന്ന പ്രകടനങ്ങളും ചിത്രത്തെ ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റാക്കി. ഇത് തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്, എന്നെ സംബന്ധിച്ചിടത്തോളം ഇത് ഇതുവരെയുള്ള ഈ വർഷത്തെ എൻ്റെ പ്രിയപ്പെട്ട ചിത്രമാണെന്നും വിക്രാന്ത് മാസി പറഞ്ഞു.

സംഗീത പരിപാടിക്കിടെ ഗായികയ്ക്ക് കുപ്പിയേറ്; കാണികളെ ഞെട്ടിച്ച് ഗായികയുടെ പ്രതികരണം

ആഗോളതലത്തിൽ 240.59 കോടി രൂപയാണ് മഞ്ഞുമ്മൽ ബോയ്സ് നേടിയത്. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിദംബരമാണ് സിനിമയുടെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.

പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

dot image
To advertise here,contact us
dot image