സുരേശനും സുമലത ടീച്ചറും, കഥ പറയാൻ അവരെത്തുന്നു; മെയ് 16-ന് റിലീസ്

തുടക്കം മുതൽ ഒടുക്കം വരെ ചിരിക്കാനുള്ള വക ചിത്രം സമ്മാനിക്കുമെന്നാണ് സൂചന
സുരേശനും സുമലത ടീച്ചറും, കഥ പറയാൻ അവരെത്തുന്നു; മെയ് 16-ന് റിലീസ്

'ന്നാ താൻ കേസ് കൊട്' എന്ന രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സൂപ്പർഹിറ്റ് ചിത്രത്തിന്റെ സ്പിൻ ഓഫ് 'സുരേശന്റെയും സുമലതയുടെയും പ്രണയകഥ' മെയ് 16-ന് തിയേറ്ററിലെത്തും . ചിത്രത്തിന്റെ പാട്ടുകൾക്കും ട്രെയ്‍ലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഒരു ടൈം ട്രാവൽ കോമഡി സിനിമയാണോ എന്ന് തോന്നിപ്പിക്കുന്നതാണ് ട്രെയ്‍ലർ. തുടക്കം മുതൽ ഒടുക്കം വരെ ചിരിക്കാനുള്ള വക ചിത്രം സമ്മാനിക്കുമെന്നാണ് സൂചന.

ഒട്ടേറെ സിനിമകളിലൂടെ ശ്രദ്ധേയരായ രാജേഷ് മാധവനും ചിത്ര നായരുമാണ് സുമലത ടീച്ചർ, സുരേശൻ കാവുങ്കൽ എന്നീ കഥാപാത്രങ്ങളായി എത്തുന്നത്. ഒപ്പം ചാക്കോച്ചൻ കാമിയോ വേഷത്തിൽ ചിത്രത്തിലുണ്ടെന്നതും ഏവരിലും കൗതുകം ജനിപ്പിക്കുന്നുണ്ട്.1960, 1990, 2023 ഇങ്ങനെ മൂന്ന് കാലഘട്ടങ്ങളിലുള്ള സുരേശന്‍റേയും സുമലതയുടെയും പ്രണയ നിമിഷങ്ങളാണ് ബ്ലാക്ക് ആൻഡ് വൈറ്റിലും വിന്റേജിലും പുതിയ കാലത്തുമായി അവതരിപ്പിക്കുന്നത്.

അജഗജാന്തരം എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ ​സിൽവർ ബെ സ്റ്റുഡിയോസും സിൽവർ ബ്രൊമൈഡ് പിക്ചേഴ്സും ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്. ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പിള്ളി എന്നിവരാണ് നിർമ്മാണം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ തുടങ്ങിയവർ സഹ നിർമ്മാതാക്കളാണ്.

സുരേശനും സുമലത ടീച്ചറും, കഥ പറയാൻ അവരെത്തുന്നു; മെയ് 16-ന് റിലീസ്
'എന്നെ ക്ഷണിച്ചത് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഇടം നേടാൻപോകുന്ന ചിത്രത്തിലേക്ക്'; അനീഷ് ഉപാസന

Related Stories

No stories found.
logo
Reporter Live
www.reporterlive.com