വോട്ട് ചെയ്ത് ഫഫയും ഫാസിലും, ഇത് ഓരോ പൗരന്റെയും അവകാശമെന്ന് ഫഹദ്

ചിത്രീകരണത്തിനിടെയാണ് ഇന്ദ്രൻസ് വോട്ട് ചെയ്യാനെത്തിയത്

വോട്ട് ചെയ്ത് ഫഫയും ഫാസിലും, ഇത് ഓരോ പൗരന്റെയും അവകാശമെന്ന് ഫഹദ്
dot image

ആലപ്പുഴ: സംവിധായകൻ ഫാസിലും, നടൻ ഫഹദ് ഫാസിലും വോട്ട് രേഖപ്പെടുത്താനെത്തി. എല്ലാവരും വോട്ട് ചെയ്യൂ എന്നായിരുന്നു നടൻ ഫഹദ് ഫാസിലിൻ്റെ പ്രതികരണം. വോട്ട് ഓരോ പൗരന്റെയും അവകാശമാണെന്നും നടൻ പറഞ്ഞു.

നേരത്തെ നടൻ ഇന്ദ്രൻസും വോട്ട് രേഖപ്പെടുത്തി. ഷൂട്ടിങ് സെറ്റില് നിന്നാണ് ഇന്ദ്രൻസ് വോട്ട് ചെയ്യാനെത്തിയത്. ജനാധിപത്യം ഉറച്ച് നിൽക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ഇന്ദ്രൻസ് പറഞ്ഞു. നടനും കൊല്ലം ബിജെപി സ്ഥാനാർത്ഥിയുമായ കൃഷ്ണ കുമാർ വോട്ട് ചെയ്യാൻ കുടുംബ സമ്മേതം എത്തിയിരുന്നു.

dot image
To advertise here,contact us
dot image