'കുടുംബത്തിൽ നിന്ന്' ആദ്യം 100 കോടി ക്ലബിൽ കയറിയത് ഞാനാ, പയ്യൻ ഫഹദ് ഇപ്പോ കയറും: ശ്യാം പുഷ്ക്കരൻ

'അഭിനേതാവ് എന്ന നിലയിൽ 100 കോടി ക്ലബിൽ ആദ്യമായി കയറിയത് ഞാനാണ്'
'കുടുംബത്തിൽ നിന്ന്' ആദ്യം 100 കോടി ക്ലബിൽ കയറിയത് ഞാനാ, പയ്യൻ ഫഹദ് ഇപ്പോ കയറും: ശ്യാം പുഷ്ക്കരൻ

സാൾട്ട് ആൻഡ് പെപ്പർ, മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ് എന്നിങ്ങനെ നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥ ഒരുക്കി മലയാളികളുടെ പ്രിയങ്കരനായ വ്യക്തിയാണ് ശ്യാം പുഷ്ക്കരൻ. ഈ അടുത്ത കാലത്ത്, താൻ ഒരു തിരക്കഥാകൃത്ത് മാത്രമല്ല ഒരു ഗംഭീര നടൻ കൂടിയാണെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. പ്രേമലു എന്ന സിനിമയിലെ അദ്ദേഹത്തിന്റെ ഗുണ്ടാ കഥാപാത്രം തിയേറ്ററുകളിൽ വലിയ കയ്യടിയാണ് നേടിയത്. ഇപ്പോഴിതാ കഥാപാത്രത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം പറഞ്ഞ രസകരമായ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

നമ്മുടെ കുടുംബത്തിൽ ഒരുപാട് അഭിനയകുലപതികൾ ഉണ്ട്, ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ഉണ്ണിമായ പ്രസാദ് എന്നിങ്ങനെ. എന്നാൽ അഭിനേതാവ് എന്ന നിലയിൽ 100 കോടി ക്ലബിൽ ആദ്യമായി കയറിയത് ഞാനാണ്. നമ്മുടെ പയ്യൻ ഫഹദ് ഫാസിൽ താമസമില്ലാതെ കയറും,' എന്നാണ് ശ്യാം പുഷ്ക്കരൻ പറഞ്ഞത്. പ്രേമലുവിന്റെ വിജയാഘോഷ ചടങ്ങിലാണ് ശ്യാം പുഷ്ക്കരന്റെ രസകരമായ കമന്റ്.

'കുടുംബത്തിൽ നിന്ന്' ആദ്യം 100 കോടി ക്ലബിൽ കയറിയത് ഞാനാ, പയ്യൻ ഫഹദ് ഇപ്പോ കയറും: ശ്യാം പുഷ്ക്കരൻ
രംഗണ്ണന്റെയും രോമാഞ്ചത്തിലെ ചെമ്പന്റെയും വണ്ടി നമ്പർ എങ്ങനെ ഒന്നായി?; മറുപടിയുമായി ജിത്തു മാധവൻ

അതേസമയം വിജയാഘോഷ ചടങ്ങിൽ പ്രേമലുവിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചു. ഭാ​വന സ്റ്റുഡിയോസിൻ്റെ ഏഴാമത് നിർമാണസംരംഭമായിരിക്കും ചിത്രം. 2025-ലാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം തമിഴ്, തെലുങ്ക് ഭാഷകളിൽ കൂടി ഡബ്ബ് ചെയ്ത് ഒരുമിച്ച് റിലീസ് ചെയ്യാനാണ് പദ്ധതി. ആദ്യ ഭാഗത്തിലെ അണിയറപ്രവ‍ർത്തകരും അഭിനേതാക്കളും തന്നെയാകും രണ്ടാം ഭാ​ഗത്തിലും ഉണ്ടാകുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com