ഇങ്ങനെ പോയാൽ കാശ് കുറേ പൊട്ടും, അടുത്ത മാസം വരാൻ ഇരിക്കുന്നത് പൊളിപ്പൻ പടങ്ങൾ

ഏപ്രിൽ മാസം തിയേറ്ററുകളിൽ ഉണ്ടാക്കിയ അതേ എഫക്റ്റ് മെയ് മാസവും ഉണ്ടാക്കുമെന്നാണ് റിലീസുകൾ സൂചിപ്പിക്കുന്നത്
ഇങ്ങനെ പോയാൽ കാശ് കുറേ പൊട്ടും, അടുത്ത മാസം വരാൻ ഇരിക്കുന്നത് പൊളിപ്പൻ പടങ്ങൾ

മലയാള സിനിമയുടെ സുവർണ്ണ കാലത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ വർഷം തിയേറ്റർ കണ്ട മലയാള സിനിമകൾ എല്ലാം മുടക്കു മുതൽ നേടിയാണ് തിയേറ്റർ വിട്ടത്. അതിൽ ചില പടങ്ങൾ സംസ്ഥാനം വിട്ട് ഇതര ഭാഷകളിലേക്കും സഞ്ചരിച്ചു അവിടെയും വിജയിച്ച് മലയാളത്തിന്റെ യശസ്സ് ഉയർത്തി. ഏപ്രിൽ മാസം തിയേറ്ററുകളിൽ ഉണ്ടാക്കിയ അതേ എഫക്റ്റ് മെയ് മാസവും ഉണ്ടാക്കുമെന്നാണ് റിലീസുകൾ സൂചിപ്പിക്കുന്നത്.

നിവിൻ പോളി നായകനാകുന്ന 'മലയാളി ഫ്രം ഇന്ത്യ' ആണ് മെയ് മാസത്തിൽ തിയറ്ററുകളിലെ ആദ്യ കണി. മെയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. നിവിന്റെ നായകനായുള്ള തിരിച്ചു വരവാണ് ചിത്രത്തിലൂടെ എന്നാണ് ആരാധകർ പ്രതീഷിക്കുന്നത്. കോമഡി എന്റർടൈനർ ആയാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. ആ ആഴച്ചതന്നെ ടോവിനോ തോമസ് നായകനാകുന്ന 'നടികര്‍' എത്തുന്നുണ്ട്. മെയ് മൂന്നിനാണ് ടോവിയുടെ ഡേവിഡ് പടിക്കൽ എത്തുന്നത്.

ഇങ്ങനെ പോയാൽ കാശ് കുറേ പൊട്ടും, അടുത്ത മാസം വരാൻ ഇരിക്കുന്നത് പൊളിപ്പൻ പടങ്ങൾ
അന്ന് മമ്മൂട്ടി പറഞ്ഞത് കേട്ടാൽ മതിയായിരുന്നു; സെറ്റിലുണ്ടായ പിണക്കത്തെ കുറിച്ച് ലിംഗുസ്വാമി

പൃഥ്വിരാജ് ബേസിൽ ജോസഫ് കോമ്പിനേഷനിൽ എത്തുന്ന ഗുരുവായൂരമ്പല നടയിൽ റിലീസ് മെയ് 16 നാണ്. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. ഒരു കല്യാണവുമായി ബന്ധപ്പെട്ടുള്ള ചിരി മുഹൂർത്തങ്ങളാണ് സിനിമ പറയുന്നത്. ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ, രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' ചിത്രവും ഇതേ ദിവസമാണ് റിലീസിനെത്തുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com