രംഗണ്ണന്റെയും രോമാഞ്ചത്തിലെ ചെമ്പന്റെയും വണ്ടി നമ്പർ എങ്ങനെ ഒന്നായി?; മറുപടിയുമായി ജിത്തു മാധവൻ

രോമാഞ്ചത്തിലെ ചെമ്പന്റെയും ആവേശത്തിലെ രംഗണ്ണന്റെയും വണ്ടി നമ്പർ 4316 ആണെന്നതാണ് ആ സാമ്യത

രംഗണ്ണന്റെയും രോമാഞ്ചത്തിലെ ചെമ്പന്റെയും വണ്ടി നമ്പർ എങ്ങനെ ഒന്നായി?; മറുപടിയുമായി ജിത്തു മാധവൻ
dot image

ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശം തിയേറ്ററുകളിൽ ആവേശം തീർക്കുകയാണ്. ജിത്തുവിന്റെ മുൻ ചിത്രമായ രോമാഞ്ചത്തിൽ ചെമ്പൻ വിനോദ് അവതരിപ്പിച്ച സെയ്ദ് എന്ന കഥാപാത്രവുമായി ആവേശത്തിലെ ഫഹദ് ഫാസിലിന്റ രംഗന് എന്തെങ്കിലും സാമ്യതകളുണ്ടോ എന്ന ചോദ്യം സിനിമയുടെ റിലീസിന് മുന്നേ തന്നെ ഉയർന്നിരുന്നു. അതിന് മറുപടിയായി രോമാഞ്ചവുമായി സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് ജിത്തു അറിയിച്ചിരുന്നു.

എന്നാൽ ആവേശത്തിന്റെ റിലീസിന് പിന്നാലെ ഇരു സിനിമകൾക്കുമിടയിലെ ഒരു സാമ്യത സോഷ്യൽ മീഡിയ കണ്ടുപിടിക്കുകയായുണ്ടായി. രോമാഞ്ചത്തിലെ ചെമ്പന്റെയും ആവേശത്തിലെ രംഗണ്ണന്റെയുംവണ്ടി നമ്പർ 4316 ആണെന്നതാണ് ആ സാമ്യത. ഇപ്പോഴിതാ ആ സാമ്യതക്ക് പിന്നിലെ കാരണം റിപ്പോർട്ടറിനോട് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ജിത്തു മാധവൻ.

'ആവേശത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് രോമാഞ്ചം റിലീസ് ചെയ്യുന്നത്. രോമാഞ്ചം റിലീസായതിന്റെ ആവേശത്തിൽ നിൽക്കുമ്പോഴാണ് അസിസ്റ്റന്റ് ഡയറക്ടർ വണ്ടിക്ക് എന്ത് നമ്പർ ഇടണം എന്ന് ചോദിക്കുന്നത്. ഞാൻ പറഞ്ഞു 4316. അത് ആ സമയത്തെ ആവേശത്തിൽ പറഞ്ഞു പോയതാണ്. അല്ലാതെ മറ്റൊരു ബന്ധവുമില്ല,' ജിത്തു മാധവൻ പറഞ്ഞു.

'ഗുണ്ടയായില്ലെങ്കിൽ എവിടെയെത്തേണ്ട ആളാ'; രംഗണ്ണന്റെ ടാലന്റ്റ് ടീസർ കണ്ടോ?

രംഗനും സെയ്ദിനും ഒരുപോലുള്ള വസ്ത്രങ്ങൾ നൽകിയതിന് കാരണം ഇരു കഥാപാത്രങ്ങളും താൻ നേരിൽ കണ്ടിട്ടുള്ള വ്യക്തികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത് മൂലമാണെന്നും ജിത്തു പറഞ്ഞു. 'ബാംഗ്ലൂർ ഒക്കെ നമ്മൾ കണ്ടിട്ടുള്ള, കുറച്ച് റിയൽ എസ്റ്റേറ്റും രാഷ്ട്രീയവും ഗുണ്ടായിസവും ഒക്കെയുള്ള ആളുകളുടെ ഡ്രസിങ് സ്റ്റൈൽ എന്ന് പറഞ്ഞാൽ വൈറ്റ് ആൻഡ് വൈറ്റ്, കുറച്ച് ഗോൾഡ് ഒക്കെ ഇട്ട്, പോക്കറ്റിൽ ഒരു അഞ്ഞൂറിന്റെ നോട്ട്... ആ സ്റ്റൈൽ ആണ്. അതിൽ നിന്നാണ് ഈ രണ്ടു കഥാപാത്രങ്ങളും ഉണ്ടായിട്ടുള്ളത്. അതിന്റെ ഒരു അതിശയോക്തി നിറഞ്ഞ പതിപ്പാണ് രംഗ. അതിന്റെ റിയലിസ്റ്റിക് വേർഷൻ ആണ് ചെമ്പൻ ചേട്ടന്റെ കഥാപാത്രം,' ജിത്തു മാധവൻ വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us