ബ്ലെസി ബുദ്ധിമുട്ടുള്ളപ്പോഴും അടുത്ത് വരാറുണ്ട്, കാശൊന്നും കടം വാങ്ങാനല്ല: മമ്മൂട്ടി അന്ന് പറഞ്ഞത്

ബ്ലെസിയുടെ സിനിമാ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള വ്യക്തി കൂടിയാണ് മമ്മൂട്ടി
ബ്ലെസി ബുദ്ധിമുട്ടുള്ളപ്പോഴും  അടുത്ത് വരാറുണ്ട്, കാശൊന്നും കടം വാങ്ങാനല്ല: മമ്മൂട്ടി അന്ന് പറഞ്ഞത്

സംവിധായകൻ ബ്ലെസിയുടെ ഇരുപതാം വിവാഹ വാർഷികത്തിൽ മമ്മൂട്ടി സംസാരിക്കുന്ന പഴയ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കുടുംബത്തോടൊപ്പം വിവാഹ വാർഷികം ആഘോഷിക്കുന്ന ബ്ലെസി മമ്മൂട്ടിയെയും സഹ പ്രവർത്തകരെയും ആഘോഷത്തിൽ പങ്കുചേരാൻ ക്ഷണിച്ചിരുന്നു. സിനിമ വേണം എന്നുള്ളത് കൊണ്ടാണ് മറ്റൊരു വഴിയുമില്ലാതെ നമ്മൾ ബ്ലെസിയെ സഹിക്കുന്നത്. പക്ഷേ ബ്ലെസിയുടെ പിടിവാശിയും ശാഠ്യങ്ങളും സഹിക്കുന്ന ഭാര്യ മിനിയെ നേരിട്ട് കണ്ട് അഭിനന്ദിക്കാനാണ് താൻ ഇവിടെ എത്തിയിരിക്കുന്നത് എന്നാണ് മമ്മൂട്ടി പറയുന്നത്. ബ്ലെസിയുടെ സിനിമാ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള വ്യക്തി കൂടിയാണ് മമ്മൂട്ടി.

ബ്ലെസി ചിത്രം ആടുജീവിതം ലോക ശ്രദ്ധ നേടുമ്പോഴാണ് പത്തു വർഷം മുന്നേയുള്ള ഈ വീഡിയോ വൈറലാകുന്നത്. ‘ബ്ലെസി ഇന്നലെ വൈകുന്നേരം ചിത്രീകരണ സ്ഥലത്ത് വന്നു. വിവാഹ വാർഷികമാണ്, രാത്രി എത്തണം എന്നു പറഞ്ഞു. അവിടെ പരിചയമുള്ള അത്യാവശ്യം ചില ആളുകളെയൊക്കെ വിളിച്ചു. ഞാൻ അവരോട് പറഞ്ഞു. നമുക്ക് എന്തായാലും പോകണം. മിനിയെ നമ്മൾ നേരിട്ടു കണ്ട് അഭിനന്ദിക്കേണ്ടതുണ്ട്. സിനിമയിൽ നമ്മൾ ബ്ലെസിയെ സഹിച്ചുപോകുന്നുണ്ട്. ബ്ലെസിയുടെ പിടിവാശിയും ശാഠ്യങ്ങളും ഒക്കെ നമ്മളെപ്പോലെയുള്ള നടൻമാർ വേറൊരു വഴിയുമില്ലാത്തതുകൊണ്ട് അനുഭവിച്ചേ പറ്റൂ. മിനി ഇത് പത്തിരുപത് വർഷമായി സഹിക്കുകയാണ്. നമ്മളോടുള്ള ദേഷ്യവും കൂടി മിനിയുടെ നെഞ്ചത്തായിരിക്കും. അപ്പോൾ മിനിയെ ഒന്ന് അഭിനന്ദിക്കുകയാണ്. ആശംസകൾ മിനി' മമ്മൂട്ടി പറഞ്ഞു.

ബ്ലെസി ബുദ്ധിമുട്ടുള്ളപ്പോഴും  അടുത്ത് വരാറുണ്ട്, കാശൊന്നും കടം വാങ്ങാനല്ല: മമ്മൂട്ടി അന്ന് പറഞ്ഞത്
കണ്ണീരണിഞ്ഞ് ഷാരൂഖ് ഖാൻ, ഇതൊക്കെ സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കേണ്ട എന്ന് ആരാധകർ

ഞങ്ങൾ വർഷത്തിൽ ഒരിക്കൽ അമ്മയുടെ മീറ്റിങ് കൂടുമ്പോൾ ഒരുമിച്ചു കൂടും എന്നല്ലാതെ ഇതുപോലെ എല്ലാവരെയും ഒന്നും കാണാൻ പറ്റില്ല. ബ്ലെസിയും ഞാനും തമ്മിലുള്ള ഇരിപ്പുവശം വച്ചായിരിക്കും, ഇതുപോലെയുള്ള നല്ല സമയങ്ങളിൽ ഞാൻ എപ്പോഴും കൂടെ ഉണ്ടാകാറുണ്ട്. ബ്ലെസിക്ക് ബുദ്ധിമുട്ട് ഉള്ളപ്പോഴും എന്റെ അടുത്ത് വരാറുണ്ട്, കാശൊന്നും കടം വാങ്ങാനല്ല കേട്ടോ. ബ്ലെസി ഒരു പാവമായിട്ടാണ് നമുക്കൊക്കെ ആദ്യം തോന്നിയത്, ഇപ്പൊ ഏതായാലും അതങ്ങു മാറി. ബ്ലെസിയുടെ ശക്തിയാണ് മിനി, ബ്ലെസിക്ക് ബ്ലെസിയെക്കാളും വലിയ മക്കളുമായി, അത് എല്ലാവർക്കും അങ്ങനെയാണ്. മക്കൾ നമ്മുടെ മുന്നിൽ ഇങ്ങനെ വലുതാകുന്നത് നമ്മൾ അറിയില്ല ഞാനും അങ്ങനെ അദ്ഭുതപ്പെട്ടിട്ടുണ്ട്. എന്തായാലും ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്' മമ്മൂട്ടി പറഞ്ഞു.

'കടൽ കടന്നൊരു മാത്തുക്കുട്ടി' എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് ബ്ലെസ്സിയ്ക്കും ഭാര്യ മിനിയ്ക്കും ആശംസകൾ അറിയിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ ചിത്രീകരിക്കുന്നത്. രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ ചിത്രീകരണം പത്തനംതിട്ട ജില്ലയിൽ വെച്ചായിരുന്നു. ബ്ലെസിയുടെ നാടും പത്തനംതിട്ടയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com