മാസല്ല 'മരണമാസ്സ്‌' പടവുമായി ടൊവിനോ; നായകൻ ബേസിൽ

സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്
മാസല്ല 'മരണമാസ്സ്‌' പടവുമായി ടൊവിനോ; നായകൻ ബേസിൽ

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായക വേഷത്തിലെത്തുന്ന ചിത്രമാണ് മരണമാസ്സ്. ടൊവിനോ തോമസാണ് ചിത്രം നിർമ്മിക്കുന്നത്. മരണമാസ്സിന്റെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിട്ടുണ്ട്. ഏറെ കൗതുകമുണർത്തുന്ന ടൈറ്റിൽ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായി കഴിഞ്ഞു.

ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം എന്നിവരാണ്. രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നത്. സിജു സണ്ണിയുടെ കഥയ്ക്ക് സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നീരജ് രവി ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു.

മാസല്ല 'മരണമാസ്സ്‌' പടവുമായി ടൊവിനോ; നായകൻ ബേസിൽ
'കൊഞ്ചം ചിൽ പണ്ണ് മാപ്പി'; 'കുട്ടിക്കളി'യുമായി ദളപതി, ഗോട്ട് ലൊക്കേഷൻ വീഡിയോ

ഇംതീയാസ് ഖദീറാണ് കോ പ്രൊഡ്യൂസർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഗോകുൽനാഥ്‌ . മ്യൂസിക് - ജയ് ഉണ്ണിത്താൻ,വരികൾ - മൂസിൻ പെരാരി, പ്രൊഡക്ഷൻ ഡിസൈനെർ - മാനവ് സുരേഷ്, കോസ്റ്റും - മാഷർ ഹംസ, മേക്ക് അപ്- ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സ് - വിഷ്ണു ഗോവിന്ദ്, വി എഫ് എക്സ് - എഗ്ഗ് വൈറ്റ് വി എഫ് എക്സ്,ഡി ഐ - ജോയ്നർ തോമസ്, പ്രൊഡക്ഷൻ കണ്ട്രോളർ - എൽദോ സെൽവരാജ്,സ്റ്റണ്ട് - കലൈ കിങ്സൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഉമേഷ്‌ രാധാകൃഷ്ണൻ, ബിനു നാരായൻ,സ്റ്റിൽസ് - ഹരികൃഷ്ണൻ, ഡിസൈൻ - സർക്കാസനം, പി ആർ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com