'കിടിലൻ ക്വാളിറ്റി, റിച്ച് ലുക്ക്, ടൊവിയുടെ കോസ്റ്റ്യൂം'; 'നടികർ' ടീസറിൽ പ്രേക്ഷകർ കണ്ടെത്തിയത്

ടൊവിനോയുടെ കോസ്റ്റ്യൂമും ചന്തു സലിംകുമാറിന്റെ ലാലേട്ടൻ റഫറൻസും ഡയലോഗുകളുമൊക്കെ ശ്രദ്ധ നേടുന്നുണ്ട്
'കിടിലൻ ക്വാളിറ്റി, റിച്ച് ലുക്ക്, ടൊവിയുടെ കോസ്റ്റ്യൂം'; 'നടികർ' ടീസറിൽ പ്രേക്ഷകർ കണ്ടെത്തിയത്

മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് കാഴ്ച്ചക്കാരിലേക്കെത്തി സ്വീകാര്യത നേടുകയാണ് ലാൽ ജൂനിയറിന്റെ നടികർ. ടൊവിനോ നായകനായെത്തുന്ന ചിത്രത്തിൽ വലിയ താര നിരയാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തതിന് പിന്നാലെ ആരാധകരുടെ രസകരമായ പ്രതികരണങ്ങളുമെത്തുന്നുണ്ട്. ടീസറിലെ പൊട്ടും പൊടിയും നോക്കി പ്രതികരണത്തിലൂടെ അറിയിക്കുകയാണ്. അതിൽ ടൊവിനോയുടെ കോസ്റ്റ്യൂമും ചന്തു സലിംകുമാറിന്റെ ലാലേട്ടൻ റഫറൻസും ഡയലോഗുകളുമൊക്കെയുണ്ട്.

സുഷിൻ ശ്യമിന്റെ മ്യൂസിക്കിനാണ് പ്രേക്ഷകർ ആദ്യ അഭിനന്ദനങ്ങളറിയിക്കുന്നത്. ടീസറിന്റേത് കിടിലൻ ക്വാളിറ്റിയും റിച്ച് ലുക്കും, സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ ആയി വന്ന് വൻ വിജയം നേടി ടോവിനോ ഈ പടത്തിലൂടെ ഒരു സൂപ്പർസ്റ്റാർ ആയി തീരട്ടെ, മലയാളി ഫ്ര൦ ഇൻഡ്യ, വർഷങ്ങൾക്ക് ശേഷം അതിന് ശേഷം കാത്തിരിക്കുന്ന സിനിമകളിൽ ഒന്ന്, ഫാൻസിന് വേണ്ടതെല്ലാം ഉള്ള ഒരു ഐറ്റം, തല്ലുമാലക്ക് ശേഷം ടൊവിനോ എന്ന സ്റ്റാറിനെ വീണ്ടും ഉപയോഗിക്കുന്ന പടം ആയിരിക്കുന്നു ഇത്, ഒരു ഇടിവെട്ട് ഐറ്റം പ്രതീക്ഷിക്കാം, പടം പക്കാ എന്റർടൈൻമെന്റ് ആയിരിക്കും എന്നത് ഉറപ്പായി കഴിഞ്ഞു. റിലീസിനായി കാത്തിരിക്കുന്നു എന്നിങ്ങനെയാണ് പ്രതികരണങ്ങൾ.

സസ്പെൻസും ഇമോഷണൽ ഫ്ലാഷ് ബാക്കും റിവഞ്ചും നിറഞ്ഞ ഒരു മുഴുനീള എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് നടികർ സിനിമയുടെ ടീസർ നൽകുന്നത്. മെയ് മൂന്നിനാണ് നടിക‍‍ർ തിയേറ്ററിലെത്തുക. മെയ് ആറിനാണ് നടികർ റിലീസിനെത്തുന്നത്. ടൊവിനോയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികറിനുണ്ട്.

'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികർ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മ്മിക്കുന്നത്. പുഷ്പ - ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ നവീൻ യർനേനിയും വൈ രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

'കിടിലൻ ക്വാളിറ്റി, റിച്ച് ലുക്ക്, ടൊവിയുടെ കോസ്റ്റ്യൂം'; 'നടികർ' ടീസറിൽ പ്രേക്ഷകർ കണ്ടെത്തിയത്
'രണ്ട് മൂന്ന് പടം പൊട്ടിയത് മാറ്റിയാൽ, ഞാനൊരു സൂപ്പർ സ്റ്റാറല്ലേ'; 'നടികർ' കേറി കൊളുത്തുമോ

Related Stories

No stories found.
logo
Reporter Live
www.reporterlive.com