നെറ്റ്ഫ്ലിക്സ് '21 ദിവസത്തെ ഫൂട്ടേജ്' ചോദിച്ചത് ഏപ്രിൽ ഫൂൾ പ്രാങ്ക്; ലാൽസലാം ഉടൻ ഒടിടിയിൽ

സിനിമ ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നും സൂചനയുണ്ട്
നെറ്റ്ഫ്ലിക്സ് '21 ദിവസത്തെ ഫൂട്ടേജ്'   ചോദിച്ചത് ഏപ്രിൽ ഫൂൾ പ്രാങ്ക്; ലാൽസലാം ഉടൻ ഒടിടിയിൽ

ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിലെത്തിയ ചിത്രമായിരുന്നു ലാൽ സലാം. തിയേറ്ററുകളിൽ വലിയ പരാജയം നേരിട്ട ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് നെറ്റ്ഫ്ലിക്‌സായിരുന്നു. എന്നാൽ മാർച്ച് മാസം സ്ട്രീമിങ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സിനിമ ഇതുവരെ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തിട്ടില്ല. അതിന് പിന്നാലെ സിനിമയുമായുള്ള ഡീലിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറിയേക്കുമെന്ന വാർത്തകളും വന്നിരുന്നു.

ഈ അടുത്ത് ഒരു അഭിമുഖത്തിൽ സിനിമയുടെ 21 ദിവസത്തെ ഫൂട്ടേജുകൾ നഷ്ടമായതായും അത് സിനിമയെ ബാധിച്ചുവെന്നും ഐശ്വര്യ പറഞ്ഞിരുന്നു. പിന്നാലെ നെറ്റ്ഫ്ലിക്സ് ആ 21 ദിവസത്തെ ഫൂട്ടേജ് നൽകണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നെറ്റ്ഫ്ലിക്സിന്റെ ആ ആവശ്യം വെറും ഏപ്രിൽ ഫൂൾ പ്രാങ്കായിരുന്നു എന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. സിനിമ ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നും സൂചനയുണ്ട്.

21 ദിവസത്തോളം ചിത്രീകരിച്ച ഫൂട്ടേജാണ് നഷ്ടമായതെന്നും ഹാര്‍ഡ് ഡിസ്ക് കാണാതെപോയത് അങ്ങേയറ്റം ഉത്തരവാദിത്തം ഇല്ലായ്മയാണ് എന്നുമാണ് ഐശ്വര്യ ഒരഭിമുഖത്തിൽ പറഞ്ഞത്. 'വളരെ ദൗര്‍ഭാഗ്യകരമായിപ്പോയി അത്. ഞങ്ങളുടെ ഷൂട്ടിങ് കണ്ടവര്‍ക്ക് അറിയാം, ഓരോ ദിവസവും ഏറ്റവും ചുരുങ്ങിയത് 500 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടാവും. യൂണിറ്റ് എന്ന് പറഞ്ഞാല്‍ 1000 മുതല്‍ 2000 വരെ ആളുകള്‍ ഉണ്ടാവും. ഒരു ക്രിക്കറ്റ് മത്സരം ഷൂട്ട് ചെയ്തിരുന്നു. 10 ക്യാമറകളാണ് അതിനായി ഒരുക്കിയത്. അതൊരു യഥാര്‍ഥ ക്രിക്കറ്റ് മത്സരം പോലെ തോന്നിപ്പിക്കണമെന്ന് ഉണ്ടായിരുന്നു. എന്നാല്‍ ബജറ്റ് മുകളിലേക്ക് പോയതിനാല്‍ ഒരുപാട് ദിവസം ഷൂട്ട് ചെയ്യാനും സാധിക്കില്ല. ക്യാമറ ആംഗിളുകളെക്കുറിച്ച് വളരെയധികം ശ്രദ്ധിച്ച് രണ്ട് ദിവസം കൊണ്ടാണ് ഞങ്ങള്‍ അത് ചിത്രീകരിച്ചത്. ആ 10 ക്യാമറകളുടെ ഫുട്ടേജും നഷ്ടപ്പെട്ടു.

നെറ്റ്ഫ്ലിക്സ് '21 ദിവസത്തെ ഫൂട്ടേജ്'   ചോദിച്ചത് ഏപ്രിൽ ഫൂൾ പ്രാങ്ക്; ലാൽസലാം ഉടൻ ഒടിടിയിൽ
ഇന്ത്യയിൽ നമ്പർ വൺ ആടുജീവിതം;24 മണിക്കൂറിൽ ബോളിവുഡിനെയും ടോളിവുഡിനെയും ബുക്ക് മൈ ഷോയിൽ 'തൂഫാനാക്കി'

എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അപ്പോഴേക്കും വിഷ്ണു വിശാല്‍, അച്ഛന്‍, സെന്തില്‍ അയ്യ എല്ലാവരും ​ഗെറ്റപ്പ് മാറ്റിയിരുന്നു. വിഷ്ണു ഈ ചിത്രത്തിന് വേണ്ടി ഒരു വര്‍ഷം താടി വളര്‍ത്തിയിരുന്നു. ഇത് കഴിഞ്ഞപ്പോള്‍ അദ്ദേഹം ഷേവ് ചെയ്തു. അടുത്ത സിനിമയ്ക്കുവേണ്ടി അച്ഛനും ​ഗെറ്റപ്പ് മാറ്റി. റീ ഷൂട്ട് സാധ്യമല്ലായിരുന്നു. എന്ത് ഫുട്ടേജ് ആണോ കൈയിലുള്ളത് അത് വച്ച് റീ എഡിറ്റ് ചെയ്യുക എന്നതായിരുന്നു മുന്നിലുള്ള ഒരേയൊരു വഴി. അത് വലിയ വെല്ലുവിളി ആയിരുന്നു. എന്നാല്‍ അച്ഛനും വിഷ്ണുവും ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ റീഷൂട്ടിന് തയ്യാറാണെന്ന് അറിയിച്ചു. ചില പാച്ച് ഷോട്ടുകള്‍ മാത്രം വീണ്ടും എടുത്തു. പക്ഷേ ചിത്രത്തിലൂടെ എന്താണോ പറയാൻ ശ്രമിച്ചത് അത് എനിക്ക് കാണിക്കാൻ സാധിച്ചില്ല', എന്നായിരുന്നു ഐശ്വര്യ അഭിമുഖത്തിൽ പറഞ്ഞത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com