എന്റെ കയ്യിൽ നിന്നു സമ്മാനം വാങ്ങുന്ന ആ വിദ്യാർത്ഥി ഇപ്പോൾ സംസാരവിഷയമാണ്; ബാലചന്ദ്ര മേനോൻ

ഇപ്പോൾ ‘ഇതിയാൻ’ സംസാരവിഷയമാണെന്ന്. പിടികിട്ടിയോ ?

dot image

നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുള്ള പോസ്റ്റുകൾക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. അത്തരത്തിൽ അദ്ദേഹം പങ്കുവെച്ച പുതിയ പോസ്റ്റും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. വർഷങ്ങൾക്കു മുമ്പ് ഇന്റർ കോളജിയേറ്റ് നാടക മത്സരത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത സമയത്ത് മത്സര വിജയിക്ക് ട്രോഫി സമ്മാനിക്കുന്ന ചിത്രമാണ് ബാലചന്ദ്രമേനോൻ പങ്കുവച്ചത്. പുരസ്കാരം സമ്മാനിച്ചത് താൻ ഓർക്കുന്നില്ലെന്നും എന്നാൽ പുരസ്കാരം വാങ്ങുന്ന പയ്യൻ ഇപ്പോൾ ഒരു താരമാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

'പണ്ട് പണ്ടൊരിക്കൽ ബാലചന്ദ്രമേനോൻ ആയ ഞാൻ ഒരു ഇന്റർ കോളജിയേറ്റ് നാടക മത്സരത്തിൽ മുഖ്യാതിഥി ആയി പങ്കെടുത്തു പോലും. തീർന്നില്ലാ, ആ മത്സരത്തിലെ വിജയിക്ക് ഒന്നാം സ്ഥാനക്കാരനുള്ള ട്രോഫി സമ്മാനിച്ചു പോലും. അമ്മയാണേ സത്യം ഈ നിമിഷങ്ങൾ ഒന്നും ഞാൻ ഇപ്പോൾ ഓർമിക്കുന്നില്ല. എന്റെ കയ്യിൽ നിന്നു സമ്മാനം വാങ്ങുന്ന വിദ്യാർഥി ഇന്ന് അറിയപ്പെടുന്ന ഒരു കലാകാരനാണ് പോലും. അതേ, സിനിമയിൽ തന്നെ. ഒന്നു മാത്രം നിങ്ങൾക്കൊപ്പം പങ്കിടാൻ സന്തോഷമുണ്ട്. ഇപ്പോൾ ‘ഇതിയാൻ’ സംസാരവിഷയമാണെന്ന്. പിടി കിട്ടിയോ ? ഇല്ലെങ്കിൽ ഉത്തരം നാളെ ഇവിടെ, ഇതേ നേരം പ്രതീക്ഷിക്കുക,' ബാലചന്ദ്രമേനോൻ കുറിച്ചു.

നെറ്റ്ഫ്ലിക്സ് '21 ദിവസത്തെ ഫൂട്ടേജ്' ചോദിച്ചത് ഏപ്രിൽ ഫൂൾ പ്രാങ്ക്; ലാൽസലാം ഉടൻ ഒടിടിയിൽ

ബാലചന്ദ്ര മേനോന്റെ പോസ്റ്റിന് താഴെ പ്രേക്ഷകർ നിരവധി കമന്റുകൾ പങ്കുവെച്ചിട്ടുണ്ട്. ബ്ലെസിയാണ് ആ താരം എന്നാണ് ഒട്ടുമിക്ക പ്രേക്ഷകരും പറയുന്നത്. 'താങ്കളുടെ കയ്യൊപ്പ് പതിഞ്ഞതൊന്നും ഒരിക്കലും മോശമായിട്ടില്ല', 'താങ്കളുടെ അനുഗ്രഹാശിസ്സുകളോടെ വന്നവരാരും മോശമായിട്ടില്ല. അതൊരു വലിയ ഈശ്വരാനുഗ്രഹമാണ്’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

dot image
To advertise here,contact us
dot image