'തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്'; അജിത്തിന്റെ സ്റ്റണ്ട് സീനിനിടയിൽ അപകടം, 'വിടാമുയർച്ചി' വീഡിയോ

കാർ മറിയുമ്പോൾ അജിത് 'ഈസി ഈസി' എന്ന് പറയുന്നതും കേൾക്കാം

dot image

അജിത്-മകിഴ് തിരുമേനി ടീമിന്റെ 'വിടാമുയർച്ചി' എന്ന സിനിമ പ്രഖ്യാപനം മുതൽ ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപാണ് സിനിമയുടെ യൂറോപ്യൻ ഷെഡ്യൂൾ പൂർത്തിയായത്. ഇപ്പോഴിതാ സിനിമയിലെ ലൊക്കേഷൻ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

അജിത്തും സഹതാരമായ ആരവും ഉൾപ്പെടുന്ന ചേസിംഗ് രംഗത്തിനിടയിൽ അപകടം സംഭവിക്കുന്നതാണ് വീഡിയോ. ഇരുവരും കാറിൽ സഞ്ചരിക്കവേ അജിത് ഓടിക്കുന്ന വാഹനം നിയന്ത്രണം വിട്ടു മറിയുന്നു. കാർ മറിയുമ്പോൾ അജിത് 'ഈസി ഈസി' എന്ന് പറയുന്നതും കേൾക്കാം.

'തലനാരിഴയ്ക്കാണ് ഞങ്ങൾ രക്ഷപ്പെട്ടത്. ദൈവത്തിന് നന്ദി', എന്നാണ് സഹതാരമായ ആരവ് വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. കഴിഞ്ഞ വർഷം നവംബറിലെ ചിത്രീകരണ വേളയിലുള്ളതാണ് വീഡിയോ.

അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണ് 'വിടാമുയർച്ചി'. മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സംവിധായകനായി ലൈക്ക പ്രൊഡക്ഷൻസ് ആദ്യം തീരുമാനിച്ചത് വിഘ്നേശ് ശിവനെ ആയിരുന്നു. എന്നാൽ പിന്നീട് വിഘ്നേഷ് ശിവനെ മാറ്റുകയും മകിഴ് തിരുമേനിയെ സംവിധായകനായി കൊണ്ടുവരുകയുമായിരുന്നു.

മുരളിയുടെ വേഷവും മോഹന്ലാലിന്റെ മാലയും; പ്രണവ് മോഹൻലാലിന്റെ ലുക്കിനെ കുറിച്ച് വിനീത് ശ്രീനിവാസൻ

ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ, അരുൺ വിജയ്, റെജീന കസാന്ദ്ര, ആരവ് എന്നിവർ മാറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അജിത്തിന്റെ തുനിവിനും വലിമൈയ്ക്കും ഛായാഗ്രഹണം നിർവഹിച്ച നീരവ് ഷാ ആണ് 'വിടാമുയർച്ചിയുടെയും ഛായാഗ്രഹണം. അനിരുദ്ധ് ആണ് സംഗീതം.

dot image
To advertise here,contact us
dot image