'ആഴ്ചതോറും പൊട്ടുന്ന പടം ഇറക്കുന്ന നീ ഇത് പറയരുത്'; ധ്യാനിനെ ട്രോളി ബേസിൽ ജോസഫ്

ഷൈൻ ചെയ്യൽ കൂടിയപ്പോൾ ഞാൻ അവനോടു ചോദിച്ചു നീ ഏത് ഭാഷയിൽ സ്ക്രിപ്റ്റ് പറഞ്ഞു കൊടുക്കും എന്ന് , കാരണം അവനു ഹിന്ദിയും ഇംഗ്ലീഷും അറിയില്ല
'ആഴ്ചതോറും പൊട്ടുന്ന പടം ഇറക്കുന്ന നീ ഇത് പറയരുത്'; ധ്യാനിനെ ട്രോളി ബേസിൽ ജോസഫ്

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് 'വർഷങ്ങൾക്ക് ശേഷം'. ധ്യാൻ ശ്രീനിവാസൻ പ്രണവ് മോഹൻലാൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ 'മലർവാടി ആർട്സ് ക്ലബ്ബ് 'എന്ന ചിത്രത്തിലെ അഭിനേതാക്കള്‍ വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

'വർഷങ്ങൾക്ക് ശേഷം' ചിത്രത്തിന്റെ ചിത്രീകരണ സമയത്തു നടന്ന ഒരു രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. 'ബേസിൽ ജോസഫ് സെറ്റിൽ വരുമ്പോൾ ഞങ്ങൾ പരസ്പരം കളിയാക്കാറുണ്ട്. അവൻ ഷൈൻ ചെയ്യാനായി ഹിന്ദി സിനിമ സംവിധാനം ചെയ്യുന്ന കാര്യങ്ങൾ എല്ലാം പറയും. ഷൈൻ ചെയ്യൽ കൂടിയപ്പോൾ ഞാൻ അവനോടു ചോദിച്ചു നീ ഏത് ഭാഷയിൽ സ്ക്രിപ്റ്റ് പറഞ്ഞു കൊടുക്കും എന്ന് , കാരണം അവനു ഹിന്ദിയും ഇംഗ്ലീഷും അറിയില്ല, കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൻ ചാറ്റ് എടുത്തു കാണിച്ചു അതോടെ എല്ലാവരും അവന്റെ സൈഡ് ആയി.

'ആഴ്ചതോറും പൊട്ടുന്ന പടം ഇറക്കുന്ന നീ ഇത് പറയരുത്'; ധ്യാനിനെ ട്രോളി ബേസിൽ ജോസഫ്
പൃഥ്വിരാജിന് വേണ്ടി അക്ഷയ് കുമാറിന്റെ ഡേറ്റ് മാറ്റാം, പകരംവെക്കാൻ ആളില്ല: അലി അബ്ബാസ്

ഞാൻ മൊത്തത്തിൽ ഒറ്റപ്പെട്ടപ്പോൾ അവനെ പ്രാകി, നിന്റെ പടം പൊട്ടി പാളീസാകുമെന്ന്, അപ്പോൾ അവൻ എന്നോട് പറഞ്ഞു ആഴ്ചതോറും പൊട്ടുന്ന പടം ഇറക്കുന്ന നീ ഇത് പറയരുതെന്ന്. അത് പറഞ്ഞു അവൻ എന്റെ വാ അടപ്പിച്ചു' എന്നാണ് ധ്യാൻ പറഞ്ഞത്. ചിത്രത്തിന്റെ പ്രൊമോഷന്‍റെ ഭാഗമായി ജിഞ്ചര്‍ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com