അഭിനയിക്കാൻ പ്രതിഫലം വാങ്ങാറില്ല, പടം ഓടിയില്ലെങ്കിൽ ഒന്നും കിട്ടില്ല: പൃഥ്വിരാജ്

സിനിമയുടെ ബജറ്റിന്റെ ഭൂരിഭാ​ഗവും താരങ്ങളുടെ പ്രതിഫലത്തിലേക്ക് പോകുന്ന ഇൻഡസ്ട്രി അല്ല മലയാളം
അഭിനയിക്കാൻ പ്രതിഫലം വാങ്ങാറില്ല, പടം ഓടിയില്ലെങ്കിൽ ഒന്നും കിട്ടില്ല: പൃഥ്വിരാജ്

മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ അടയാളപ്പെടുത്താവുന്ന വിജയമാണ് ആടുജീവിതം നേടുന്നത്. പതിനാറു വർഷത്തെ ബ്ലെസിയുടെ സ്വപ്നത്തെ ഇരുകയ്യും നീട്ടിയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറ്റെടുത്തത്. ആടുജീവിതം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് എന്ന നടന്റെ പ്രശസ്തിയും കൂടിയിരിക്കുകയാണ്.

താൻ സിനിമയ്ക്ക് പ്രതിഫലം വാങ്ങാറിലെന്നും മലയാള സിനമയിൽ താരങ്ങളുടെ പ്രതിഫലത്തെക്കാൾ കൂടുതൽ ചിത്രത്തിന്റെ നിർമാണത്തിനാണ് ചെലവാകുന്നതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ആടുജീവിതത്തിന്റെ പ്രൊമോഷൻറെ ഭാഗമായി ഹൈദരാബാദിൽ നടന്ന അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

അഭിനയിക്കാൻ പ്രതിഫലം വാങ്ങാറില്ല, പടം ഓടിയില്ലെങ്കിൽ ഒന്നും കിട്ടില്ല: പൃഥ്വിരാജ്
'3 ദിവസം പട്ടിണി,തലേന്നാൾ വെള്ളവും ഇല്ല,രാത്രി 30 ml വോഡ്ക'; പൃഥ്വിയുടെ ആ സീനിനെ കുറിച്ച് ഛായാഗ്രഹകൻ

'ഞാൻ സിനിമയ്ക്ക് വേണ്ടി പ്രതിഫലം വാങ്ങിക്കാറില്ല. പകരം ലാഭത്തിൽ നിന്നുമുള്ള വിഹിതം ആണ് വാങ്ങിക്കാറുള്ളത്. ബോളിവുഡ് നടൻ അക്ഷയ് കുമാറും സിനിമയുടെ ലാഭ വിഹിതമാണ് വാങ്ങിക്കാറുള്ളത്. സിനിമയുടെ ബജറ്റിന്റെ ഭൂരിഭാ​ഗവും താരങ്ങളുടെ പ്രതിഫലത്തിലേക്ക് പോകുന്ന ഇൻഡസ്ട്രി അല്ല മലയാളം. കാരണം ബജറ്റിന്റെ നല്ലൊരു ശതമാനവും നിർമാണത്തിനാണ് മാറ്റിവയ്ക്കുന്നത്. അതായത് മറ്റ് ഇൻഡസ്ട്രികളിൽ 75കോടിയാണ് സിനിമയുടെ ബജറ്റ് എങ്കിൽ അതിൽ 55 കോടിയും പ്രതിഫലത്തിനായാണ് ചെലവഴിക്കുന്നത്' പൃഥ്വിരാജ് പറഞ്ഞു.

സിനിമയ്ക്ക് പ്രതിഫലം വാങ്ങിക്കാത്തത്, ശമ്പളം വാങ്ങുന്നതിലൂടെ സിനിമയ്ക്ക് പ്രതിസന്ധി ഉണ്ടാകുമെന്നതു കൊണ്ടാണ്. ബജറ്റിൽ പ്രശ്നങ്ങൾ ഉണ്ടാകും. ഷൂട്ടിം​ഗ് തടസ്സപ്പെടും. ഒരു സിനിമ നല്ല രീതിയിൽ ഷൂട്ട് ചെയ്യണമെന്നാണ് പറയാറുള്ളത്. അതുകൊണ്ട് പ്രതിഫലം വാങ്ങില്ല. പകരം ലാഭത്തിൽ നിന്നുമുള്ള വിഹിതം ആണ് വാങ്ങിക്കാറുള്ളത്. സിനിമ തിയേറ്ററിൽ ഓടിയില്ലെങ്കിൽ ലാഭമൊന്നും കിട്ടുകയും ഇല്ല. ഒരു രൂപ പോലും കിട്ടാത്ത സാഹചര്യവും ഉണ്ടാകും. ലാഭം ഉണ്ടായാൽ പ്രതിഫലത്തെക്കാൾ കൂടുതൽ കിട്ടാറുമുണ്ട് എന്നും പൃഥ്വിരാജ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com