'എന്റെ ആന്റണി മോസസ് എന്താ പറയുക?പൃഥ്വിയുടെചോരയും നീരുമാണ് ആടുജീവിതത്തിന്റെ ആത്മാവ്: റോഷൻ ആൻഡ്രൂസ്

'സിനിമയോടുള്ള നിങ്ങളുടെ അഭിനിവേശം നജീബിനെ വിജയിയാക്കി'

dot image

പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതത്തെ പ്രശംസിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ്. കാലത്തെ അതിജീവിക്കുന്ന ഒരു ക്ളാസിക് ആണ് ബ്ലെസി ഒരുക്കിയതെന്ന് റോഷൻ ആൻഡ്രൂസ് പറഞ്ഞു. പൃഥ്വിരാജ് എന്ന നടന്റെ ചോരയും നീരുമാണ് ആടുജീവിതത്തിന്റെ ആത്മാവ്. അദ്ദേഹത്തിന്റെ സിനിമയോടുള്ള അഭിനിവേശം നജീബിനെ വിജയിയാക്കി. സിനിമയ്ക്ക് നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ ലഭിക്കുമെന്നും റോഷൻ ആൻഡ്രൂസ് അഭിപ്രായപ്പെട്ടു.

'അനുഭവമാകുമ്പോഴാണ് സിനിമ ദൈവികമാകുന്നത്. ബ്ലെസ്സി ചേട്ടാ, നിങ്ങൾ കാലത്തെ അതിജീവിക്കുന്ന ഒരു ക്ലാസിക് സൃഷ്ടിച്ചു. പൃഥ്വി.. എന്റെ ആന്റണി മോസസ്.. ഞാൻ എന്താ പറയുക? അക്ഷരാർത്ഥത്തിൽ നിങ്ങളുടെ ചോരയും നീരുമാണ് ആടുജീവിതത്തിൻ്റെ ആത്മാവ്. ഇത് നിങ്ങളുടെ ഏറ്റവും മികച്ചതാണെന്ന് ഞാൻ നിങ്ങളോട് പറയേണ്ടതുണ്ടോ? സിനിമയോടുള്ള നിങ്ങളുടെ അഭിനിവേശം നജീബിനെ വിജയിയാക്കി! . അടുത്ത വർഷം നടക്കുന്ന നിരവധി ചലച്ചിത്ര മേളകളിലും അവാർഡ് ദാന ചടങ്ങുകളിലും നിങ്ങൾ റെഡ് കാർപറ്റിലൂടെ നടക്കുന്നത് കാണുമെന്ന പ്രതീക്ഷയോടെ... ഈ പരിശ്രമത്തിന് മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ,' റോഷൻ ആൻഡ്രൂസ് കുറിച്ചു.

'അയാളെ കൊന്നിട്ട് രക്ഷപ്പെടാം എന്ന് ചിന്തിച്ചിട്ടുണ്ട്'; പൃഥ്വിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി നജീബ്

അതേസമയം ആടുജീവിതം സിനിമ 60 കോടിയിലധികം കളക്ഷനുമായി മുന്നേറുകയാണ്. 82 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊവിഡ് അടക്കമുള്ള കാരണങ്ങളാല് ചിത്രീകരണം നീണ്ടുപോയതാണ് ബജറ്റ് ഉയരാന് കാരണമായത്. എന്നിരുന്നാലും അടുത്ത ദിവസങ്ങളിൽ തന്നെ ആടുജീവിതം ലാഭത്തുകയിലേക്കെത്തുമെന്നതിൽ സംശയമില്ല.

dot image
To advertise here,contact us
dot image