മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിവെച്ചു, ബാക്കി പിള്ളേരുടെ വക; തമിഴകത്ത് നിന്ന് 10 കോടി തൂക്കി പ്രേമലു

17 ദിവസങ്ങൾ കൊണ്ടാണ് സിനിമ 10.1 കോടി നേട്ടം കൈവരിച്ചിരിക്കുന്നത്

മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിവെച്ചു, ബാക്കി പിള്ളേരുടെ വക; തമിഴകത്ത് നിന്ന് 10 കോടി തൂക്കി പ്രേമലു
dot image

പഴയ റെക്കോർഡുകളെല്ലാം തകർത്ത് തമിഴ് ബോക്സോഫീസിൽ മലയാള സിനിമ വൻ നേട്ടങ്ങൾ ഉണ്ടാക്കിയ വർഷമാണ് 2024. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല് ബോയ്സ് തമിഴ്നാട്ടിൽ ആദ്യമായി 10, 20, 25, 50 കോടി ക്ലബുകൾ തുറന്നിരുന്നു. ഇപ്പോഴിതാ മഞ്ഞുമ്മൽ ബോയ്സിന്റെ പാത തുടർന്ന് ഗിരീഷ് എ ഡി ചിത്രം പ്രേമലുവും. നസ്ലനും മമിതാ ബൈജുവും പ്രധാന കഥാപാത്രങ്ങളായ സിനിമ ഇപ്പോൾ തമിഴ്നാട്ടിൽ നിന്നും 10 കോടി നേടിയിരിക്കുകായാണ്. 17 ദിവസങ്ങൾ കൊണ്ടാണ് സിനിമ 10.1 കോടി നേട്ടം കൈവരിച്ചിരിക്കുന്നത്.

ഡിഎംകെ നേതാവും അഭിനേതാവും നിര്മ്മാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പ്രേമലുവിന്റെ തമിഴ് തിയേറ്ററിക്കല് റിലീസ് റൈറ്റ്സ് സ്വന്തമാക്കിയത്. ബീസ്റ്റ്, വിക്രം, പൊന്നിയിന് സെല്വന്, വാരിസ്, തുനിവ്, ലാല് സലാം തുടങ്ങിയ വമ്പന് ചിത്രങ്ങളുടെ വിതരണക്കാരായ റെഡ് ജയന്റ് മൂവീസ് ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ വിതരണം ഏറ്റെടുക്കുന്നത്. ഉദയനിധിയുടെ ബ്ലോക്ക്ബസ്റ്റര് ചിത്രമായ മാമന്നനില് അദ്ദേഹത്തോടൊപ്പം അഭിനയിച്ച ഫഹദ് ഫാസില് സഹനിര്മ്മാതാവായ ചിത്രംകൂടിയാണ് പ്രേമലു. ഇത്രയും വലിയ പ്രൊഡക്ഷന് ഹൗസുകളുടെയും വിതരണക്കാരുടെയും പാര്ട്ണര്ഷിപ്പ് സാധ്യമാക്കിയ ചിത്രമാണ് പ്രേമലു.

'നോവൽ വായിച്ചുസമയം കളഞ്ഞതിൽ ലജ്ജിക്കുന്നു,കലാകാരന്റെ കോണോത്തിലെ ആവിഷ്ക്കാരസ്വാതന്ത്ര്യം':ഹരിഷ് പേരടി

നേരത്തെ തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്നും ഏറ്റവും അധികം കളക്ഷൻ നേടുന്ന മലയാളം സിനിമ എന്ന റെക്കോർഡ് പ്രേമലു നേടിയിരുന്നു. തെലുങ്കിൽ ഹിറ്റായിരുന്ന പുലിമുരുകനെ പിന്നിലാക്കിയാണ് സിനിമ തെലുങ്ക് സംസ്ഥാനങ്ങളിലെ ഒന്നാമനായത്. 12 കോടിയാണ് പുലിമുരുകന് നേടിയതെങ്കിൽ പ്രേമലു സ്വന്തമാക്കിയതാകട്ടെ 16 കോടിയോളമാണ്. ബാഹുബലി, ആര്ആര്ആര് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന് എസ് എസ് രാജമൗലിയുടെ മകന് എസ് എസ് കാര്ത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിംഗ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലുവിന്റെ തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയിരുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us