ആടുജീവിതം എന്ന ഭംഗിയുള്ള യാത്ര, ഹക്കീം തന്നെയാണ് താനുമെന്ന് ഗോകുൽ; വീഡിയോയുമായി അണിയറപ്രവർത്തകർ

തന്റെ ആദ്യ സിനിമയുടെ അനുഭവവും സിനിമയിൽ താൻ ഏറ്റെടുത്ത വില്ലുവിളികളും തുറന്നു പറയുന്ന വീഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുകയാണ്
ആടുജീവിതം എന്ന ഭംഗിയുള്ള യാത്ര, ഹക്കീം തന്നെയാണ് താനുമെന്ന് ഗോകുൽ; വീഡിയോയുമായി അണിയറപ്രവർത്തകർ

ആടുജീവിതത്തിലെ അഭിനയ മികവിന് പൃഥ്വിരാജിന് അഭിനന്ദന പ്രവാഹമാണെത്തുന്നത്. എന്നാൽ ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം തന്നെ ശാരീരികമായ മാറ്റങ്ങൾ വരുത്തി സിനിമയ്ക്കായി പഠനവും സമയവും മാറ്റിവെച്ച് പൂർണമായും ആടുജീവിതത്തിന് വേണ്ടി നിന്ന പുതുമുഖ നടനാണ് കെ ആർ ഗോകുൽ. ചിത്രത്തിലെ സുപ്രധാന സീനുകളിൽ ഹക്കീമായി ജീവിച്ച ഗോകുലിന് തിയേറ്ററിൽ കൈയ്യടികളുയർന്നിരുന്നു.

തന്റെ ആദ്യ സിനിമയുടെ അനുഭവവും സിനിമയിൽ താൻ ഏറ്റെടുത്ത വില്ലുവിളികളും തുറന്നു പറയുന്ന വീഡിയോ ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുകയാണ്. ഗോകുലിന്റെ ബോഡി ട്രാൻസ്ഫോമേഷനും വീഡിയോയിൽ കാണിക്കുന്നുണ്ട്. ആടുജീവിതം എന്ന ഭംഗിയുള്ള യാത്രയിൽ പങ്കുചേരാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ചിത്രത്തിലെ ഹക്കീമിനെ പോലെ തന്നെ ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളുമായി സിനിമയിലെത്തിയ വ്യക്തയാണ് താനെന്നും ഗോകുൽ പറയുന്നു.

ആടുജീവിതം എന്ന ഭംഗിയുള്ള യാത്ര, ഹക്കീം തന്നെയാണ് താനുമെന്ന് ഗോകുൽ; വീഡിയോയുമായി അണിയറപ്രവർത്തകർ
'പൊള്ളിച്ച' സിനിമയ്ക്ക് 'പൊള്ളുന്ന' ബജറ്റ്; ആടുജീവിതത്തിൻ്റെ ചെലവ് വെളിപ്പെടുത്തി ബ്ലെസി

2024-ലെ കേരള സ്റ്റേറ്റ് അവാർഡ് മികച്ച സഹനടൻ കെ ആർ ഗോകുൽ, അസാധ്യ പെർഫോമൻസ് ആയിരുന്നു പല സീനുകളിലും ഹക്കീം നജീബിനെക്കാൾ സ്കോർ ചെയ്തു, ഹക്കീം ആയി ജീവിക്കുകയായിരുന്നു. അതിൻ്റെ അംഗീകാരം തീർച്ചയായും വരും, ഹക്കീം അനുനിമിഷം മണൽ കുന്ന് പോൽ ഉയർന്നു നിന്നു, നോവൽ വായിച്ചപ്പോൾ മനസ്സിൽ ഒരു ഹക്കീം ഇണ്ടായിരുന്നു. അതായിരുന്നു ഞാൻ സ്‌ക്രീനിൽ കണ്ടതും എന്നിങ്ങനെയാണ് പ്രേക്ഷകർ ഗോകുലിനെ കുറിച്ച് അഭിപ്രായപ്പെടുന്നത്.

ചിത്രം ഇതിനോടകം 50 കോടി പിന്നിട്ടു. ഏറ്റവും വേഗതിയിൽ 50 കോടി പിന്നിടുന്ന ചിത്രങ്ങളിൽ ഇപ്പോൾ ആടുജീവിതത്തിന്റെ സ്ഥാനം മുന്നിലാണ്. ബ്ലെസി സംവിധാനത്തിലൊരുങ്ങിയ ചിത്രം 82 കോടി ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ആഗോള തലത്തിൽ മാർച്ച് 28-ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ മാത്രം 16.5 കോടിയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com