'എന്നെ കുറിച്ചോർത്ത് അഭിമാനം തോന്നിയ നിമിഷം'; വീഡിയോ പങ്കുവെച്ച് ആടുജീവിതത്തിലെ ഹക്കീം

ആടുജീവിതത്തിൽ ഹക്കീമിന്റെ അവസാന രംഗം ചിത്രീകരിച്ചതിനു ശേഷമുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഗോകുൽ
'എന്നെ കുറിച്ചോർത്ത് അഭിമാനം തോന്നിയ നിമിഷം'; വീഡിയോ പങ്കുവെച്ച് ആടുജീവിതത്തിലെ ഹക്കീം

ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്ന് സ്നേഹം ഏറ്റുവാങ്ങി നിറ സദസ്സോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ആടുജീവിതം. സിനിമയിൽ പൃഥ്വിരാജിനൊപ്പം മരുഭൂമിയിൽ ജീവിച്ച ഹക്കീമും സിനിമയിൽ പൃഥ്വിയെ പോലെ തന്നെ പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു. ഹക്കീമിന്റെ അവസാന രംഗം ചിത്രീകരിച്ചതിനു ശേഷമുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഗോകുൽ. ബ്ലെസിയും പൃഥ്വിരാജും കെട്ടിപിടിക്കുന്നതും സഹപ്രവർത്തകർ ചേർന്ന് അഭിനന്ദിക്കുന്നതുമായ വീഡിയോയാണ് ഗോകുൽ പങ്കുവെച്ചിരിക്കുന്നത്.

'ഈ നിമിഷത്തിൽ എന്താണ് പറയേണ്ടതെന്ന് അറിയാത്ത വിധം നിശ്ശബ്ദനായിരുന്നു. പ്രേക്ഷകർ ഹക്കീമിനെ സ്വീകരിച്ചതിൽ സന്തോഷമുണ്ട്. അവസാനം ചിത്രീകരിച്ച രംഗത്തോട് കൂടി ഹക്കീം അവസാനിച്ചു. ഇത്രയും സന്തോഷവും അഭിമാനവും തോന്നിയ നിമിഷം ജീവിതത്തിൽ വേറെയില്ല. എല്ലാവരുടെയും കൈയടിയും പിന്തുണയും എന്നെന്നും നിലനിൽക്കും. ചിത്രത്തിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നു' എന്നാണ് വീഡിയോ പങ്കുവെച്ച് ഗോകുൽ പറഞ്ഞിരിക്കുന്നത്.

ആടുജീവിതത്തിൽ നജീബിനെ പേലെ തന്നെ ഹിക്കീമിനും ശാരിരീകമായ മാറ്റങ്ങളാവശ്യമായിരുന്നു. പ്രായത്തിനൊത്ത ആരോ​ഗ്യമുള്ളയാളായാണ് കഥയിൽ ഹക്കീമിനെ കുറിച്ച് പറയുന്നത്. ആദ്യ ഷെഡ്യൂളിന്റെ സമയത്ത് എന്തുവേണമെങ്കിലും കഴിക്കാം. ഞാൻ ഇഷ്ടം പോലെ കഴിച്ചു. തടി കൂട്ടി ഒരു 64 കിലോയിലേക്ക് എത്തിച്ചു. സിനിമയുടെ ലാസ്റ്റ് ഷെഡ്യൂളായപ്പോഴേക്കും അത് മാറി 44.6 കിലോയിലേക്ക് എത്തി എന്ന് ഗോകുൽ റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

'എന്നെ കുറിച്ചോർത്ത് അഭിമാനം തോന്നിയ നിമിഷം'; വീഡിയോ പങ്കുവെച്ച് ആടുജീവിതത്തിലെ ഹക്കീം
'ആടുജീവിതം' ഒടിടിയിൽ എത്തുന്നത് തിയേറ്ററിൽ കാണാത്ത സീനും ചേർത്തുള്ള വേർഷൻ; അപ്ഡേറ്റ്

ചിത്രത്തിന് 70 ശതമാനത്തിലധികം തിയേറ്റർ ഓക്യുപെൻസിയാണ് കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടുമിക്ക് തിയേറ്ററുകളിലും. അതുകൊണ്ടുതന്നെ അടുത്ത കാലത്തൊന്നും സിനിമ തിയേറ്റർ വിടില്ല എന്ന കാര്യത്തിൽ സംശമില്ല. എന്നിരുന്നാലും ചിത്രം ഒടിടിയിലെത്തുമ്പോൾ തിയേറ്ററിൽ കാണാത്ത സീനുകളും ഉണ്ടാകും എന്നാണ് പുതിയ റിപ്പോർട്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com