'പൃഥ്വിരാജിനൊപ്പം ഫോട്ടോ എടുക്കണം',പ്രേമലുവിലെ ആദിയുടെ ആഗ്രഹത്തിന് പൃഥ്വിയുടെ മറുപടി ഇങ്ങനെ

ആടുജീവിതം കാണുമ്പോൾ പൃഥ്വിയുടെ മാത്രം വിജയമായി തോന്നി പോകുന്നു
'പൃഥ്വിരാജിനൊപ്പം ഫോട്ടോ എടുക്കണം',പ്രേമലുവിലെ ആദിയുടെ ആഗ്രഹത്തിന് പൃഥ്വിയുടെ മറുപടി ഇങ്ങനെ

പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതം മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ഇന്ത്യൻ സിനിമയിലെ പല പ്രമുഖരും സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ പ്രേമലു സിനിമയിലൂടെ ശ്രദ്ധ നേടിയ ശ്യാം മോഹൻ ആടുജീവിതത്തെയും പൃഥ്വിരാജിന്റെ അഭിനയത്തേയും അഭിനന്ദിച്ചെത്തിയിരിക്കുകയാണ്. മറുപടിയായി പ്രേമലുവിന്റെ വിജയത്തിന് പൃഥ്വിരാജ് അഭിനന്ദനങ്ങളും അറിയിച്ചിട്ടുണ്ട്. ഇരുവരുടെയും വാട്സപ്പ് ചാറ്റ് എക്സിലൂടെ പങ്കുവെച്ചാണ് ശ്യാം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

'പ്രേമലു ചിത്രത്തിൽ ആദി എന്ന കഥാപാത്രം അവതരിപ്പിച്ച ശ്യാം ആണ് ഞാൻ. നിങ്ങൾ ഈ മെസ്സേജ് കാണുമോ എന്ന അറിയില്ല. ഞാൻ ആദ്യമായി ഒരു സിനിമ ഒറ്റയ്ക്ക് പോയി കാണുന്നത് പൃഥ്വിരാജിന്റെ സത്യം ആണ്. അന്ന് മുതൽ നിങ്ങളുടെ വലിയ ആരാധകനാണ്. ഇന്ന് ആടുജീവിതം കാണുമ്പോൾ ഇത് നിങ്ങളുടെ മാത്രം വിജയമായി തോന്നി പോകുന്നു. ഗംഭീര പ്രകടനം. എന്നേലും കാണുമ്പോൾ ഒരു ഫോട്ടോ എടുക്കണം എന്ന് ആഗ്രമുണ്ട്' എന്നാണ് ശ്യം പൃഥ്വിരാജിന് അയച്ച വാട്സ് ആപ്പ് സന്ദേശം.

പ്രേമലു ചിത്രത്തിന്റെ വിജയത്തിന് അഭിനന്ദനങ്ങളും ആടുജീവിതം സ്വീകരിച്ചതിന് നന്ദിയും പൃഥ്വിരാജ് അറിയിച്ചിട്ടുണ്ട്. കാണുമ്പോൾ ഒരുമിച്ച് ഫോട്ടോ എടുക്കാം എന്നും അദ്ദേഹം പറഞ്ഞു.

'പൃഥ്വിരാജിനൊപ്പം ഫോട്ടോ എടുക്കണം',പ്രേമലുവിലെ ആദിയുടെ ആഗ്രഹത്തിന് പൃഥ്വിയുടെ മറുപടി ഇങ്ങനെ
ഈ പോക്ക് അതിവേഗ ഹാഫ് സെഞ്ച്വറിയിലേയ്ക്ക്; രണ്ട് ദിവസം കൊണ്ട് 30 കോടി നേടി ആടുജീവിതം

ആദ്യ ദിനത്തിൽ ചിത്രം ആഗോളതലത്തിൽ 16.7 കോടി രൂപയായിരുന്നു കളക്ട് ചെയ്‌തത്‌. രണ്ടാം ദിനത്തിൽ മികച്ച കളക്ഷനോടെയാണ് സിനിമ മുന്നേറുന്നത് എന്നാണ് ബോക്സോഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടാം ദിനത്തിലെ കളക്ഷനും കൂടി കൂട്ടുമ്പോൾ സിനിമ ആഗോളതലത്തിൽ 30 കോടി രൂപയില്‍ അധികം നേടി എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ നിന്ന് മാത്രമായി ആദ്യ ദിനം സിനിമ 6.5 കോടി നേടിയെന്നാണ് സൂചന.

Related Stories

No stories found.
logo
Reporter Live
www.reporterlive.com