ആടുജീവിതത്തിന് സബ്ടൈറ്റിൽ ഇല്ലെന്ന് പ്രേക്ഷകൻ; മാപ്പ് ചോദിച്ച് പൃഥ്വി

അസൗകര്യത്തിൽ മാപ്പ് പറഞ്ഞ് പൃഥ്വി പോസ്റ്റ് പങ്കുവെച്ചു
ആടുജീവിതത്തിന് സബ്ടൈറ്റിൽ ഇല്ലെന്ന് പ്രേക്ഷകൻ; മാപ്പ് ചോദിച്ച് പൃഥ്വി

പൃഥ്വിരാജ്-ബ്ലെസി ചിത്രം 'ആടുജീവിതം' തിയേറ്ററിൽ ഗംഭീര പ്രതികരണമാണ് നേടുന്നത്. പൃഥ്വിരാജിന്റെ അഭിനയത്തിനും ബ്ലെസിയുടെ സംവിധാന മികവിനുമെല്ലാം എല്ലാ കോണുകളിൽ നിന്ന് പ്രശംസ ലഭിക്കുകയാണ്. എന്നാൽ സിനിമയ്ക്ക് സബ്ടൈറ്റിൽ ഇല്ലാത്തതിൽ ചില പ്രേക്ഷകർ പരാതി പറയുന്നുണ്ട്. അത്തരത്തിൽ ഒരു പ്രേക്ഷകന്റെ പരാതിയും അതിന് പൃഥ്വി നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

'ആടുജീവിതം കാണാൻ ഇരുന്നപ്പോൾ അതിൽ സബ്ടൈറ്റിൽ ഇല്ലാത്ത മൂലം നിരാശ തോന്നി. എന്നാൽ സിനിമയുടെ യാത്രയിലൂടെ, അണിയറപ്രവർത്തകരുടെ ബ്രില്യൻസുകളിലൂടെ, സിനിമയുടെ ഭാഷ സാർവത്രികമായ ഒന്നാണെന്ന് തെളിയിച്ചു,' എന്നാണ് പ്രേക്ഷകൻ എക്‌സിൽ പോസ്റ്റ് ചെയ്തത്.

തൊട്ടുപിന്നാലെ അസൗകര്യത്തിൽ മാപ്പ് പറഞ്ഞ് പോസ്റ്റ് പങ്കുവെച്ചു. നാളെ തന്നെ ഇത് ശരിയാക്കി സബ്ടൈറ്റിലുകളോടെ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

ആദ്യ ദിവസം പിന്നിടുമ്പോൾ സിനിമയ്ക്ക് ഗംഭീര റിപ്പോർട്ടാണ് ലഭിക്കുന്നത്. ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആടുജീവിതമെന്ന് ഒരു പ്രേക്ഷകന്‍ ട്വിറ്ററിൽ കുറിച്ചു. പൃഥ്വിരാജ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ടെന്നും നാഷണൽ അവാർഡ് ഉറപ്പാണെന്നുമുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്.

ആടുജീവിതത്തിന് സബ്ടൈറ്റിൽ ഇല്ലെന്ന് പ്രേക്ഷകൻ; മാപ്പ് ചോദിച്ച് പൃഥ്വി
'നമ്മൾ ജയിച്ചു ആശാനേ'; ആടുജീവിതത്തിന്റെ വിജയത്തിന് പിന്നാലെ ബ്ലെസിയെ കെട്ടിപിടിച്ച് പൃഥ്വി

ദൃശ്യങ്ങളും ബിജിഎമ്മും അതിമനോഹരമെന്നും ചിലർ പറയുന്നു. 300 ൽ അധികം തിയേറ്ററുകളിലാണ് ചിത്രം ഇന്ന് റിലീസിനെത്തിയത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രമൊരുക്കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com