'മലയാളികൾ കാത്തിരുന്ന ദൃശ്യവിരുന്ന്, ഒരുങ്ങിക്കോളൂ'; ബ്ലെസ്സിയുടെ ആടുജീവിതം ഇന്നു മുതൽ തിയേറ്ററുകളിൽ

ഇതിനകം കേരളത്തിൽ നിന്ന് മാത്രമായി അഡ്വാൻസ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയിലധികം രൂപയാണ് സിനിമ നേടിയിരിക്കുന്നത്
'മലയാളികൾ കാത്തിരുന്ന ദൃശ്യവിരുന്ന്, ഒരുങ്ങിക്കോളൂ'; ബ്ലെസ്സിയുടെ ആടുജീവിതം ഇന്നു മുതൽ തിയേറ്ററുകളിൽ

പ്രഖ്യാപനം മുതൽ മലയാളികൾ നെഞ്ചേറ്റിയ ചിത്രം ആടുജീവിതം തിയേറ്ററുകളിലെത്താൻ മണിക്കൂറുകൾ മാത്രം. കേരളത്തിൽ ചിത്രം പ്രദർശനത്തിനെത്തുന്ന തിയേറ്ററുകളുടെ ലിസ്റ്റുകൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 300 ൽ അധികം തിയേറ്ററുകളിൽ ചിത്രം ഇന്ന് റിലീസ് ചെയ്യും. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.

ഇതിനകം കേരളത്തിൽ നിന്ന് മാത്രമായി അഡ്വാൻസ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയിലധികം രൂപയാണ് സിനിമ നേടിയിരിക്കുന്നത് എന്നാണ് അനലിസ്റ്റുകൾ നൽകുന്ന സൂചന. സിനിമയുടെ റിലീസ് അടുത്ത് നിൽക്കുന്ന ഈ മണിക്കൂറിലെ അഡ്വാൻസ് ബുക്കിങ്ങും കൂടി നോക്കുമ്പോൾ പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് ഓപ്പണിങ് തന്നെയായിരിക്കും ആടുജീവിതത്തിന് ലഭിക്കുന്നത് എന്ന് ഉറപ്പാണ്.

'മലയാളികൾ കാത്തിരുന്ന ദൃശ്യവിരുന്ന്, ഒരുങ്ങിക്കോളൂ'; ബ്ലെസ്സിയുടെ ആടുജീവിതം ഇന്നു മുതൽ തിയേറ്ററുകളിൽ
പൃഥ്വി ഇൻസ്പിരേഷനെന്ന് ഉണ്ണി മുകുന്ദൻ, ചിത്രം നാഴികക്കല്ലാവട്ടെയെന്ന് മിഥുൻ; ആടുജീവിതത്തിന് ആശംസകൾ

ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്റെ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദരൂപകല്‍പ്പനയും 'ആടുജീവിത'ത്തിന്റെ പ്രത്യേകതകളാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com