ആഷിഖ് അബു ചിത്രത്തിൽ റാപ്പ് ഗായകൻ ബേബി ജീൻ സുപ്രധാന വേഷത്തിലെത്തുന്നു

ബേബി ജീനാണ് 'ദുനിയാവിൽ ആരാണ്ടാ' എന്ന് തുടങ്ങുന്ന ഹിറ്റ് കായി റാപ്പ് സോങ് കമ്പോസ് ചെയ്തത്.
ആഷിഖ് അബു ചിത്രത്തിൽ റാപ്പ് ഗായകൻ ബേബി ജീൻ സുപ്രധാന വേഷത്തിലെത്തുന്നു

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വാണി വിശ്വനാഥ് തിരിച്ചു വരവ് നടത്തുന്ന ആഷിഖ് അബു ചിത്രം റൈഫിൾ ക്ലബ്ബിൽ പ്രശസ്ത റാപ്പ് ഗായകൻ ബേബി ജീൻ സുപ്രധാന വേഷത്തിലെത്തുന്നു. ബേബി ജീൻ എന്നറിയപ്പെടുന്ന ഹബീഷ് റഹ്മാനാണ് 'ദുനിയാവിൽ ആരാണ്ടാ' എന്ന് തുടങ്ങുന്ന ഹിറ്റ് കായി റാപ്പ് സോങ് കമ്പോസ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ചിത്രീകരണം മുണ്ടക്കയത്ത് ആരംഭിച്ചത്. ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസെന്റ് വടക്കൻ, വിശാൽ വിൻസെന്റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ആഷിഖ് അബു ചിത്രത്തിൽ റാപ്പ് ഗായകൻ ബേബി ജീൻ സുപ്രധാന വേഷത്തിലെത്തുന്നു
ഒരു ദിവസത്തേക്ക് സൂര്യയെ തരുമോ എന്ന് ആരാധിക; ജ്യോതിക കൊടുത്ത മറുപടി ഇങ്ങനെ

ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് . മായാനദിക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും റൈഫിൾ ക്ലബ്ബിനുണ്ട്. ഓണം റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com