'ഡ്യൂൺ സിനിമയ്ക്കു വേണ്ടി അണിയറക്കാർ അവിടെയെത്തി, അവർക്ക് മുന്നേ നമ്മൾ ഷൂട്ട് ചെയ്തു'; പൃഥ്വിരാജ്

2021-ലാണ് ഡെനിസ് വില്ലെന്യൂവ് സംവിധാനം ചെയ്ത ഡ്യൂൺ റിലീസിനെത്തുന്നത്
'ഡ്യൂൺ സിനിമയ്ക്കു വേണ്ടി അണിയറക്കാർ അവിടെയെത്തി, അവർക്ക് മുന്നേ നമ്മൾ ഷൂട്ട് ചെയ്തു'; പൃഥ്വിരാജ്

ലോക സിനിമ പ്രേക്ഷകർ ആഘോഷിക്കാൻ പോകുന്ന മറ്റൊരു സർവൈവവൽ ത്രല്ലറാണ് ആടുജീവിതം. സിനിമ ഇറങ്ങാൻ ഒരാഴ്ച്ച മാത്രം ബാക്കി നിൽക്കെ പൃഥ്വിരാജ് സിനിമയെ കുറിച്ചും ലൊക്കേഷനെ കുറിച്ചും പറയുന്ന വാചകങ്ങൾ ഓരോന്നും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. ഇപ്പോഴിതാ ഒരു ലൊക്കേഷനെ കുറിച്ച് നടൻ നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്.

സിനിമയിലെ പ്രധാനപ്പെട്ട ഭാഗമായ മരുഭൂമിയിലെ സീനുകളെല്ലാം ജോർദാനിൽ വെച്ചാണ് ഷൂട്ട് ചെയ്തിരുന്നത്. എന്നാൽ അവിടെ വെച്ച് തങ്ങൾ ഹോളിവുഡ് സിനിമയായ ഡ്യൂണിന്റെ അണിയറക്കാരെ കണ്ടിരുന്നുവെന്നും അവർ ലൊക്കേഷൻ ഹണ്ടിന് വാദി രം എന്ന സ്ഥലത്തെത്തുന്ന സമയം നമ്മൾ അവിടെ ഷൂട്ട് ചെയ്തു കഴിഞ്ഞിരുന്നുവെന്നും പൃഥ്വി ഒരഭിമുഖത്തിൽ പറഞ്ഞു.

സിനിമയുടെ ലൊക്കേഷൻ 'ഡ്യൂൺ' സിനിമയുടെ പോലെയുണ്ടെന്നാണ് പ്രേക്ഷകർ പറഞ്ഞത്. ഇത് ഞാൻ പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾ വിശ്വസിക്കില്ല, കാരണം, ജൊർദാനിലെ വാദി രം എന്ന സ്ഥലത്ത് ഷൂട്ട് ചെയ്യുന്ന സമയത്ത് അവിടെ വെച്ച് ഞങ്ങൾ ഡ്യൂൺ സിനിമയുടെ ഛായാഗ്രഹകനെയും വിഎഫ്എക്സ് സാങ്കേതിക വിദഗദ്ധനേയും കണ്ടിരുന്നു. അവർ ഡ്യൂണിന്റെ ഷൂട്ടിന് വേണ്ടി ലൊക്കേഷൻ അന്വേഷിച്ച് വന്നതായിരുന്നു. അവർക്ക് മുന്നേ നമ്മൾ അവിടെ ഷൂട്ട് ചെയ്ത് കഴിഞ്ഞിരുന്നു, പൃഥ്വി കൂട്ടിച്ചേർത്തു.

2021-ലാണ് ഡെനിസ് വില്ലെന്യൂവ് സംവിധാനം ചെയ്ത ഡ്യൂൺ റിലീസിനെത്തിയത്. എപ്പിക് സയൻസ് ഫിക്ഷൻ ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് വലിയ ആരാധകരാണുള്ളത്. മാത്രമല്ല, 94-ാമത് ഓസ്കർ പുരസ്കാരത്തിൽ ആറ് അവാർഡുകളാണ് ചിത്രം സ്വന്തമാക്കിയത്. തിമോത്തി ചലമെറ്റ്, റെബേക്ക ഫെർഗൂസൺ, ഓസ്കാർ ഐസക്, ജോഷ് ബ്രോലിൻ, സെൻഡയ എന്നിവരാണ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വർഷം പുറത്തിറങ്ങും.

'ഡ്യൂൺ സിനിമയ്ക്കു വേണ്ടി അണിയറക്കാർ അവിടെയെത്തി, അവർക്ക് മുന്നേ നമ്മൾ ഷൂട്ട് ചെയ്തു'; പൃഥ്വിരാജ്
'ഇത് കുറച്ചല്ല ഒത്തിരി കൂടിപ്പോയി.. കലാഭവൻ മണി അന്നെന്നോട് കരഞ്ഞു പറഞ്ഞത് ഇപ്പോൾ ഓർക്കുന്നു'; വിനയൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com