'ഭ്രമയുഗം' തുടക്കം മാത്രം, മമ്മൂട്ടിക്കൊപ്പം ഇനിയും സിനിമ ചെയ്യും'; രാഹുൽ സദാശിവൻ

'ഭ്രമയുഗത്തിന്റെ സീക്വലിനോ, പ്രീക്വലിനോ സാധ്യതയുണ്ട്'
'ഭ്രമയുഗം' തുടക്കം മാത്രം, മമ്മൂട്ടിക്കൊപ്പം ഇനിയും സിനിമ ചെയ്യും'; രാഹുൽ സദാശിവൻ

മമ്മൂട്ടി വ്യത്യസ്ത കഥാപാത്രമായി ബ്ലാക്ക് ആൻഡ് വെറ്റിലെത്തി ബോക്സ് ഓഫീസിൽ കളറാക്കിയ ചിത്രമാണ് രാഹുൽ സദാശിവന്റെ ഭ്രമയുഗം. സിനിമ തിയേറ്ററിൽ മികച്ച വിജയം സ്വന്തമാക്കി ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുമ്പോൾ ഈ ചിത്രം മാത്രമല്ല ഇനിയും മമ്മൂട്ടിയുമായി സിനിമ ചെയ്യുമെന്ന് പറയുകയാണ് സംവിധായകൻ രാഹുൽ സദാശിവൻ.

മമ്മൂട്ടിയ്ക്ക് ഒപ്പം ഒരു സിനിമ ഉണ്ടാകുമോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി, 'ഉറപ്പായും ഉണ്ടാകും. ഒരു സിനിമ കൂടി മമ്മൂക്കയ്ക്ക് ഒപ്പം ചെയ്യണം. അത് എങ്ങനെയാണ് എപ്പോഴാണ് എന്നൊന്നും തീരുമാനിച്ചിട്ടില്ല' സില്ലി മോങ്ക് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രാഹുൽ പറഞ്ഞു. ഭ്രമയുഗത്തിന്റെ സീക്വലിനോ, പ്രീക്വലിനോ സാധ്യതയുണ്ട് എന്നും എന്നാൽ അതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി.

മമ്മൂട്ടിക്കൊപ്പം സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ തുടങ്ങിയവരാണ് ഭ്രമയുഗത്തിലെ മറ്റ് താരങ്ങൾ. 'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ ഒരുക്കിയ ചിത്രമാണ് ഭ്രമയുഗം. ആഗോളതലത്തിൽ 60 കോടിയ്ക്ക് മുകളിലാണ് കളക്റ്റ് ചെയ്‌തത്‌.

'ഭ്രമയുഗം' തുടക്കം മാത്രം, മമ്മൂട്ടിക്കൊപ്പം ഇനിയും സിനിമ ചെയ്യും'; രാഹുൽ സദാശിവൻ
'ഇനി വ്യത്യസ്തമായ റോളുകൾ ചെയ്യേണ്ടതുണ്ട്'; ഗ്ലാമർ വേഷങ്ങളെ കുറിച്ച് അനുപമ പരമേശ്വരൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com