സാരിയുടുത്ത് ഹോട്ട് ലുക്കില്‍ പ്രിയങ്ക; നിക് ജോനസിന്‍റെ കമന്‍റ് ഇങ്ങനെ!

2017ലെ ഗലെ പുരസ്‌കാര വേദിയിൽ വെച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്
സാരിയുടുത്ത് ഹോട്ട് ലുക്കില്‍ പ്രിയങ്ക; നിക് ജോനസിന്‍റെ കമന്‍റ്  ഇങ്ങനെ!

ബോളിവുഡിലെ ഇഷ്ട താര ദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക് ജോനസും. ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വാർത്തകൾ ഞൊടിയിടയിൽ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇഷ അംബാനിയുടെ റോമൻ ഹോളി ആഘോഷത്തിൽ പങ്കെടുത്ത പ്രിയങ്കയുടെ ചിത്രങ്ങളും നിക് ജോനസിന്റെ കമ്മന്റുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഹോട്ട് ലുക്കിലാണ് താരം പരിപാടിയിലെത്തിയത്. പിങ്ക് സാരിയിൽ അതീവ സുന്ദരിയായ പ്രിയങ്കയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന് താഴെ കമ്മന്റുമായി പ്രിയങ്കയുടെ പങ്കാളി നിക് ജോനസ് രണ്ടു ഇമോജികളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് മറുപടിയായി, നിക് തന്നെ കളിയാക്കുകയാണോ എന്ന് പ്രിയങ്ക ചോദിക്കുന്നുണ്ട്.

2018ൽ ആയിരുന്നു നിക്- പ്രിയങ്ക വിവാഹം. ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരം ആയിരുന്നു വിവാഹം. ഹൽദി, സംഗീത്, മെഹന്ദി തുടങ്ങിയ ചടങ്ങുകളാൽ സമ്പന്നമായിരുന്നു വിവാഹം. ശേഷം മൂന്ന് ദിവസം നീണ്ടുനിന്ന റിസപ്ഷൻ പരിപാടികളും ഉണ്ടായിരുന്നു. 2017ലെ ഗലെ പുരസ്‌കാര വേദിയിൽ വെച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com