രാം ചരണിന് നേരെ ഷാരൂഖ് ഖാന്റെ 'ഇഡ്ഡലി' പരാമർശം; വംശീയാധിക്ഷേപം എന്ന് സോഷ്യൽ മീഡിയ

രാം ചരണിൻ്റെ മേക്കപ്പ് ആർട്ടിസ്റ്റ് സേബ ഹസ്സനും ഷാരൂഖിനെ വിമർശിച്ച് രംഗത്തെത്തി
രാം ചരണിന് നേരെ ഷാരൂഖ് ഖാന്റെ 'ഇഡ്ഡലി' പരാമർശം; വംശീയാധിക്ഷേപം എന്ന് സോഷ്യൽ മീഡിയ

മുകേഷ് അംബാനിയുടെ മകൻ ആനന്ത് അംബാനിയുടെ വിവാഹാഘോഷ വേദിയും പ്രീ വെഡ്‌ഡിങ് പരിപാടിയും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് പ്രീ വെഡ്‌ഡിങ് വേദിയിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ തെന്നിന്ത്യൻ താരം രാം ചരണിനെതിരെ നടത്തിയ പരാമർശമാണ്.

ശനിയാഴ്ച രാത്രി ബോളിവുഡ് താരങ്ങള്‍ അടക്കം അണിനിരന്ന പരിപാടിയുടെ അവതാരകനായി എത്തിയത് ഷാരൂഖ് ആയിരുന്നു. ആമിർ ഖാനും സൽമാൻ ഖാനും നിരന്ന വേദിയിലേക്ക് ഷാരൂഖ് രാംചരണിനെ നാട്ടു നാട്ടുവിന് ചുവടുവക്കുന്നതിനായി വിളിച്ചു. ആ സമയം താരം തെലുങ്ക് ഭാഷയെ അനുകരിക്കും വിധം സംസാരിക്കുകയും രാം ചരണിനെ ഇഡ്ഡലി എന്ന് അഭിസംബോധന ചെയ്യുകയുമാണുണ്ടായത്.

രാം ചരണിന് നേരെ ഷാരൂഖ് ഖാന്റെ 'ഇഡ്ഡലി' പരാമർശം; വംശീയാധിക്ഷേപം എന്ന് സോഷ്യൽ മീഡിയ
മണിരത്‌നം-കമൽ ടീമിന്റെ തഗ് ലൈഫിൽ നിന്ന് ദുൽഖർ പിന്മാറി ?

നടന്റെ ഈ വാക്കുകൾ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിന്ന് വലിയ തോതിൽ വിമർശനം ഉയരുകയും ചെയ്യുകയാണ്. ഇത് വംശീയാധിക്ഷേപമാണെന്നും രാം ചരണിനെ ഇഡ്ഡലി എന്ന് വിളിച്ചതിലൂടെ ദക്ഷിണേന്ത്യക്കാരോട് വംശീയ വിദ്വേഷം കാണിക്കുകയാണ് താരം ചെയ്തത് എന്നും പലരും വിമർശിച്ചു.

ഇതിനിടയിൽ രാം ചരണിൻ്റെ മേക്കപ്പ് ആർട്ടിസ്റ്റ് സേബ ഹസ്സനും ഷാരൂഖിനെ വിമർശിച്ച് രംഗത്തെത്തി. രാം ചരണിന് നേരെയുള്ള താരത്തിന്റെ പരാമർശം തീർത്തും അപമാനിക്കുന്നതാണെന്നും അതിന് പിന്നാലെ വേദിയിൽ നിന്ന് താൻ ഇറങ്ങി പോയെന്നും സേബ ഹസ്സൻ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചു. ദക്ഷിണേത്യൻ താരങ്ങൾക്കും മേക്കപ്പ് ആർട്ടിസ്റ്റുകൾക്കും മാന്യമായ പ്രതിഫലം പോലും ബോളിവുഡിൽ നിന്ന് ലഭിക്കാറില്ലെന്നും സേബ പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com