'നാട്ടു നാട്ടുവിന് ചുവടുവച്ച് ഖാന്മാർ'; അനന്ത് അംബാനിയുടെ വിവാഹാഘോഷ വേദിയിൽ നിന്നും വീഡിയോ

ആമിർ ഖാനും സൽമാൻ ഖാനും നിരന്ന വേദിയിലേക്ക് ഷാരൂഖ് രാംചരണേ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു
'നാട്ടു നാട്ടുവിന് ചുവടുവച്ച് ഖാന്മാർ'; അനന്ത് അംബാനിയുടെ വിവാഹാഘോഷ വേദിയിൽ നിന്നും വീഡിയോ

മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹാഘോഷ വേദിയിൽ 'നാട്ടു നാട്ടു'വിന് ചുവടുവച്ച് രാംചരണും ഖാന്മാരും. ആമിർ ഖാനും സൽമാൻ ഖാനും നിരന്ന വേദിയിലേക്ക് ഷാരൂഖ് രാംചരണിനെ ക്ഷണിക്കുകയായിരുന്നു. ശേഷം നാല് പേരും ചേർന്ന് നാട്ടു നാട്ടു എന്ന ഗാനത്തിന് ചുവടുവെച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

'നാട്ടു നാട്ടുവിന് ചുവടുവച്ച് ഖാന്മാർ'; അനന്ത് അംബാനിയുടെ വിവാഹാഘോഷ വേദിയിൽ നിന്നും വീഡിയോ
'ജയ് ശ്രീറാം വിളിച്ച് കിംഗ് ഖാൻ'; അനന്ത് അംബാനിയുടെ വിവാഹാഘോഷ വേദിയില്‍ ഷാരൂഖ് ഖാൻ, വീഡിയോ

ശനിയാഴ്ച രാത്രി ബോളിവുഡ് താരങ്ങള്‍ അടക്കം അണിനിരന്ന പരിപാടിയുടെ അവതാരകനായി എത്തിയത് ഷാരൂഖ് ആയിരുന്നു. അംബാനി കുടുംബത്തിലെ അംഗങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി വേദിയില്‍ എത്തിയ ഷാരൂഖ് 'ജയ് ശ്രീറാം' വിളിച്ചാണ് ആരംഭിച്ചത്. മുന്‍നിര ബോളിവുഡ് താരങ്ങൾ എല്ലാം തന്നെ ഈ പരിപാടിക്ക് എത്തിയിരുന്നു.

വിവാഹത്തിന് മുന്നോടിയായി മൂന്ന് ദിവസത്തെ പ്രീ വെഡിങ് പരിപാടികളാണ് ജാംനഗറിൽ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെഡ് ഇന്‍ ഇന്ത്യ ആശയത്തിന്‍റെ ഭാഗമായാണ് വിവാഹം ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 12 ന് മുംബൈയിൽ വെച്ചാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റേയും വിവാഹം നടക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com