സിജു വിൽസന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി; സംവിധാനം നവാഗതനായ ഉല്ലാസ് കൃഷ്ണ

സിജു വിൽസന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി; സംവിധാനം നവാഗതനായ ഉല്ലാസ് കൃഷ്ണ

സിദ്ദിഖ്, ബാലു വർഗീസ്, ധീരജ് ഡെന്നി, മനോജ് കെ യു , ലെന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു

നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്ത് സിജു വിൽസൻ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം കണ്ണൂരിൽ പൂർത്തിയായി. ഡിസംബർ ഇരുപത്തിയേഴിന് ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി പത്തിനാണ് പൂർത്തിയായത്. ഒരുമെയിൽ നഴ്സിൻ്റെയും ഫീമെയിൽ നഴ്സിൻ്റേയും ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രമാണിത്.

വേല എന്ന ചിത്രത്തിലൂടെ രംഗത്തെത്തിയ നമൃതയാണു നായിക. സിദ്ദിഖ്, ബാലു വർഗീസ്, ധീരജ് ഡെന്നി, മനോജ് കെ യു , ലെന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സന്ദീപ് സദാനന്ദനും, ദീപു എസ് നായരുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സിജു വിൽസന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി; സംവിധാനം നവാഗതനായ ഉല്ലാസ് കൃഷ്ണ
'തലവന്‍' ഉടന്‍ ബിഗ് സ്ക്രീനിലേക്ക്; ഡബ്ബിങ്ങ് പൂര്‍ത്തിയാക്കി, വീഡിയോ

സംഗീതം- രാഹുൽ രാജ്. ഛായാഗ്രഹണം -രവിചന്ദ്രൻ. എഡിറ്റിംഗ് അഖിലേഷ് മോഹൻ. എക്സിക്കുട്ടിവ് പ്രൊഡ്യൂസർ - അഭിലാഷ് നാരായണൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്-പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ. റയോണാ റോണാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോപ്രൊഡക്ഷൻസ് , നെരിയാ ഫിലിം ഹൗസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

logo
Reporter Live
www.reporterlive.com