തലൈവർ ചിത്രം 'വേട്ടയ്യൻ' 80 ശതമാനം ചിത്രീകരണം പൂർത്തിയായി

ഫഹദ് ഫാസിലും റാണാ ദഗുബട്ടിയും കടപ്പ ഷെഡ്യൂളിൽ ചിത്രത്തിൽ അഭിനയിച്ചിരുന്നു.
തലൈവർ ചിത്രം 'വേട്ടയ്യൻ' 80 ശതമാനം ചിത്രീകരണം പൂർത്തിയായി

ജയ് ഭീമിന് ശേഷം ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'വേട്ടയ്യ'ന്റെ 80 ശതമാനം ചിത്രീകരണം പൂർത്തിയായെന്ന് നടൻ രജനികാന്ത്. തന്റെ പുതിയ ചിത്രമായ ലാൽ സലാമിന്റെ റിലീസിനോട് അനുബന്ധിച്ച് ഇടവേളയിലാണ് നടൻ ഇപ്പോൾ. 'വേട്ടയ്യ'ന്റെ പുതിയ ഷെഡ്യൂൾ കഴിഞ്ഞ ദിവസമാണ് ആന്ധ്രപ്രദേശിലെ കടപ്പയിൽ പൂർത്തിയായത്.

തലൈവർ ചിത്രം 'വേട്ടയ്യൻ' 80 ശതമാനം ചിത്രീകരണം പൂർത്തിയായി
തലൈവർക്ക് പിന്നാലെ ഫഹദും ആന്ധ്രയിലെത്തി; വേട്ടയ്യൻ ഷൂട്ടിങ് പുരോഗമിക്കുന്നു

ആന്ധ്രാ ലൊക്കേഷനിലെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഫഹദ് ഫാസിലും റാണാ ദഗുബട്ടിയും കടപ്പ ഷെഡ്യൂളിൽ ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇരുവരുടെയും ചിത്രങ്ങൾ എക്സ് പ്ലാറ്റ്ഫോമിൽ വൈറലായിരുന്നു. ചിത്രത്തിൽ ഒരു പൊലീസ് കഥാപാത്രമായാണ് രജനികാന്ത് എത്തുന്നതെന്നാണ് വിവരം. ജ്ഞാനവേൽ തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്.

അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ തുടങ്ങി വമ്പൻ താരനിര സിനിമയുടെ ഭാഗമാണ്. അനിരുദ്ധ് ആണ് സംഗീതമൊരുക്കുന്നത്. എസ് ആർ കതിർ ആണ് ഛായാഗ്രഹണം. ഫിലോമിൻ രാജ് ചിത്രസംയോജനവും അൻപറിവ് ആക്ഷൻ സംവിധാനവും നിർവ്വഹിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com