മമ്മൂട്ടിയെ വാനോളം പുകഴ്ത്തി തിലോത്തമ ഷോം

മലയാളി മങ്കയായി മലയാളികളുടെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയുമായി ചേർന്ന് തിലോത്തമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്

dot image

ബോളിവുഡിലെ ശ്രദ്ധേയായ നടിയാണ് തിലോത്തമ ഷോം. മലയാളി മങ്കയായി മലയാളികളുടെ സൂപ്പർ സ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം നില്ക്കുന്ന ചിത്രങ്ങള് തിലോത്തമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

'കത്തനാരിലെ കുഞ്ചമൻ പോറ്റിയുമായി ഒരു ബന്ധവുമില്ല ഈ കഥാപാത്രത്തിന്'; രാഹുൽ സദാശിവൻ

'സ്വയം പുനരാവിഷ്കരിക്കാനുള്ള ആഗ്രഹവും, യുവ സംവിധായകർക്കൊപ്പം പ്രവർത്തിക്കാനുള്ള തുറന്ന മനസ്സും, അത്യാധുനിക സാങ്കേതിക വിദ്യ മനസ്സിലാക്കാനുള്ള ജിജ്ഞാസയും, എല്ലാറ്റിനുമുപരിയായി, ലളിതമായ ഒരു മനുഷ്യനുമായി കുറച്ചു നേരം സംസാരിക്കാൻ കഴിഞ്ഞു. ഇതിഹാസം മമ്മൂട്ടി' എന്നാണ് തിലോത്തമ സോഷ്യൽ മീഡിയയിൽ കുറിച്ചത്. മാതൃഭൂമി ബുക്ക്സ് നടത്തുന്ന 'ക' ഫെസ്റ്റിൽ പങ്കെടുക്കാനെത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

നിരൂപകശ്രദ്ധ പിടിച്ചുപറ്റിയ സർ, എ ഡെത്ത് ഇൻ ദ ഗുഞ്ച്, മൺസൂൺ വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് തിലോത്തമ ഷോം. ലസ്റ്റ് സ്റ്റോറീസ് 2 ആണ് തിലോത്തമയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

dot image
To advertise here,contact us
dot image