ഭക്തിഗാനത്തിന് ഇടവേള, അല്‍പ്പം ഡപ്പാങ്കൂത്ത്; 'പ്രേമലു'വിലെ പുത്തൻ ഗാനവുമായി കെ ജി മാര്‍ക്കോസ്

നിരവധി ഭക്തി ഗാനങ്ങൾ പാടി തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത ഗായകനാണ് മാർക്കോസ്
ഭക്തിഗാനത്തിന് ഇടവേള, അല്‍പ്പം ഡപ്പാങ്കൂത്ത്; 'പ്രേമലു'വിലെ പുത്തൻ ഗാനവുമായി കെ ജി മാര്‍ക്കോസ്

ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പ്രേമലു'വിന്റെ പ്രൊമോ സോങ് പുറത്തിറങ്ങി. 'തെലങ്കാന ബൊമ്മലു' എന്നു പേരുള്ള ഗാനം രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും സംഗീതം വിഷ്ണു വിജയും ആണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം കെ ജി മാർക്കോസ് ആലപിക്കുന്ന സിനിമാ ഗാനം എന്ന പ്രത്യേകതയും ഇതിനുണ്ട്.

നിരവധി ഭക്തി ഗാനങ്ങൾ പാടി തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത ഗായകനാണ് മാർക്കോസ്. ഇത്തവണ വിഷ്ണു വിജയ് അദ്ദേഹത്തിന് ഒരു അടിപൊളി ഡപ്പാങ്കൂത്ത് ഗാനമാണ് സമ്മാനിച്ചിരിക്കുന്നത്. ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആയിരിക്കുമെന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്.

ഭക്തിഗാനത്തിന് ഇടവേള, അല്‍പ്പം ഡപ്പാങ്കൂത്ത്; 'പ്രേമലു'വിലെ പുത്തൻ ഗാനവുമായി കെ ജി മാര്‍ക്കോസ്
ഒരു മിനിറ്റിന് ഒരു കോടി...; ലാൽസലാമിനായി രജനികാന്തിന്റെ പ്രതിഫലം ഇത്ര

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെയും ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 9ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com