കമിതാക്കൾക്ക് മാത്രമല്ല; വാലെന്റൈൻസ് ഡേ സ്പെഷ്യൽ റീ റിലീസുമായി 'ഓം ശാന്തി ഓശാന'

ഫെബ്രുവരി 9 മുതൽ 15 വരെയാണ് തിയേറ്ററുകളിൽ പ്രദർശനം ഉണ്ടായിരിക്കുക

കമിതാക്കൾക്ക് മാത്രമല്ല; വാലെന്റൈൻസ് ഡേ സ്പെഷ്യൽ റീ റിലീസുമായി 'ഓം ശാന്തി ഓശാന'
dot image

ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'ഓം ശാന്തി ഓശാന' ഈ വാലെന്റൈൻസ് വീക്കിൽ തിയേറ്ററുകളിലേക്ക് വീണ്ടുമെത്തുന്നു. ഫെബ്രുവരി 9 മുതൽ 15 വരെയാണ് ചിത്രം തിയേറ്ററുകളിൽ ഉണ്ടായിരിക്കുക. കമിതാക്കൾക്ക് മാത്രമല്ല എല്ലാവർക്കും ആസ്വദിക്കാം. ജൂഡ് തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഇക്കാര്യം അറിയിച്ചത്.

പിവിആറും ഐനൊക്സും ചേർന്നാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. ഇന്നലെ ചിത്രത്തിന്റെ പത്താം വാർഷികം നായികയായി അഭിനയിച്ച നസ്രിയ ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പോടെ അറിയിച്ചിരുന്നു. കൂടാതെ ജൂഡ് ആന്തണിയും പോസ്റ്റ് പങ്കുവെച്ചിരുന്നു.

'പത്ത് വർഷം മുൻപാണ് ഓം ശാന്തി ഓശാന റിലീസ് ചെയ്യന്നത്. പലരും എന്നെ ഇപ്പോഴും പൂജ എന്നാണ് വിളിക്കുന്നത്. അത് ഇപ്പോഴും എന്നെ ഞെട്ടിക്കുന്നു. വെറുമൊരു ഇഷ്ടം എന്നതിലുപരി അവൾ എല്ലാവർക്കും ഒരു റൗഡി കുട്ടിയായിരുന്നു. എന്നിലും പൂജയിലും അവളുടെ സ്നേഹത്തിലും വിശ്വസിച്ച എല്ലാവർക്കും നന്ദി. എൻ്റെ ഹൃദയത്തോടും പല പെൺകുട്ടികളോടും വളരെ അടുപ്പമുള്ള കഥാപാത്രത്തിന് നന്ദി.', നസ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

'നീലാകാശം പീലിവിരിക്കും പച്ചത്തെങ്ങോല...'; ഓം ശാന്തി ഓശാന'യുടെ ഓർമ്മ പങ്കുവെച്ച് നസ്രിയ

2014 ഫെബ്രുവരി ഏഴിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയത്. നിവിൻ പോളിയുടെ നായക കഥാപാത്രവും അതിഥി വേഷത്തിലെത്തുന്ന വിനീത് ശ്രീനിവാസന്റെ റോളും ചിത്രത്തെ കൂടുതൽ ഭംഗിയാക്കി. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച ചിത്രത്തിന് ഷാൻ റഹ്മാൻ ആണ് സംഗീതം നിർവഹിച്ചത്. വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണം നിർവഹിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us