തഗ് ലൈഫ് അടുത്ത ഷെഡ്യൂൾ സെർബിയയിൽ; മണിരത്‌നവും സംഘവും ലൊക്കേഷൻ ഹണ്ടിലാ...

ദുൽഖർ സൽമാൻ ഉൾപ്പടെയുള്ളവർ സെർബിയ ഷെഡ്യൂളിന്റെ ഭാഗമാകുമെന്നും സൂചനകളുണ്ട്
തഗ് ലൈഫ് അടുത്ത ഷെഡ്യൂൾ സെർബിയയിൽ; മണിരത്‌നവും സംഘവും ലൊക്കേഷൻ ഹണ്ടിലാ...

തമിഴകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നം-കമൽഹാസൻ കൂട്ടുകെട്ടിന്റെ തഗ് ലൈഫ്. സിനിമയുടെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ മാസമാണ് പൂർത്തിയായത്. സിനിമയുടെ അടുത്ത ഷെഡ്യൂൾ യൂറോപ്യൻ രാജ്യങ്ങളിലായിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ലൊക്കേഷൻ സെർബിയയിലായിരിക്കുമെന്ന് വ്യക്തമാക്കുന്ന ചില സ്റ്റില്ലുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

മണിരത്‌നവും സിനിമയുടെ മറ്റ് അണിയറപ്രവർത്തകരും സെർബിയയിൽ ലൊക്കേഷൻ ഹണ്ട് നടത്തുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്സ് ഉൾപ്പെടുന്ന സുപ്രധാന രംഗങ്ങളായിരിക്കും ഇവിടെ ചിത്രീകരിക്കുക എന്ന് റിപ്പോർട്ടുകളുണ്ട്. ദുൽഖർ സൽമാൻ ഉൾപ്പടെയുള്ളവർ സെർബിയ ഷെഡ്യൂളിന്റെ ഭാഗമാകുമെന്നും സൂചനകളുണ്ട്.

1987ല്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം നായകന് ശേഷം കമൽ-മണിരത്‌നം ടീം ഒന്നിക്കുന്നു എന്നതിനാൽ തന്നെ ഏറെ ശ്രദ്ധേയമാകുന്ന ചിത്രമാണ് തഗ് ലൈഫ്. ജയം രവി, തൃഷ, ഗൗതം കാര്‍ത്തിക് എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കമല്‍ ഹാസന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരിക്കുമെന്നാണ് സൂചന. മലയാളി താരങ്ങളായ ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് എന്നിവരും ചിത്രത്തിലുണ്ട്.

തഗ് ലൈഫ് അടുത്ത ഷെഡ്യൂൾ സെർബിയയിൽ; മണിരത്‌നവും സംഘവും ലൊക്കേഷൻ ഹണ്ടിലാ...
'വിമർശനങ്ങളെ പുഞ്ചിരിയോടെ നേരിടുക'; രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ആരാധകർക്ക് ഉപദേശവുമായി വിജയ്

എ ആർ റഹ്മാനാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. രവി കെ ചന്ദ്രൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും അൻപറിവ് സംഘട്ടന സംവിധാനവും നിർവ്വഹിക്കുന്നു. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവാനന്ദ്‌ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com