'തങ്കലാൻ' വരാൻ ഇനിയും വൈകും; ചിയാൻ സിനിമ രണ്ടാം തവണയും റിലീസ് ഡേറ്റ് മാറ്റി

ജനുവരി 26നായിരുന്നു ആദ്യം തീരുമാനിച്ചിരുന്ന തീയതി
'തങ്കലാൻ' വരാൻ ഇനിയും വൈകും; ചിയാൻ സിനിമ രണ്ടാം തവണയും റിലീസ് ഡേറ്റ് മാറ്റി

ചിയാൻ ആരാധകരെ വിസ്മയിപ്പിക്കാനിരിക്കുന്ന പാ. രഞ്ജിത്ത് ചിത്രം 'തങ്കലാൻ' എത്താൻ വൈകും. ഏപ്രിലിൽ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ജൂൺ-ജൂലൈ മാസങ്ങളിലാകും റിലീസിനെത്തുക എന്നാണ് പുതിയ വിവരം. എന്നാൽ ഏത് ദിവസമായിരിക്കും എന്ന കാര്യത്തിൽ ഇതുവരെ നിർമ്മാതാക്കൾ വ്യക്തത വരുത്തിയിട്ടില്ല. ഇത് രണ്ടാം തവണയാണ് സിനിമയുടെ റിലീസ് നീട്ടിവെയ്ക്കുന്നത്. ജനുവരി 26നായിരുന്നു ആദ്യം തീരുമാനിച്ചിരുന്ന തീയതി. എന്നാൽ പോസ്റ്റ് പ്രൊഡക്ഷനിലെ താമസം കണക്കിലെടുത്ത് ഏപ്രിലിലേക്ക് മാറ്റി വെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

പോസ്റ്റ് പ്രൊഡക്ഷൻ-പ്രൊമോഷൻ പരിപാടികൾക്ക് വേണ്ടി ഇനിയും സമയം ആവശ്യമായതിനാലാണ് റിലീസ് വൈകുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ വരാനിരിക്കുന്ന 2024 ലെ തിരഞ്ഞെടുപ്പിന് ശേഷം റിലീസ് ചെയ്താൽ സിനിമയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്ന നിർമ്മാതാക്കളുടെ അഭിപ്രായ പ്രകാരമാണ് നീട്ടിവെയ്ക്കുന്നത് എന്ന സ്ഥിരീകരിക്കാത്ത് വാർത്തകളും എത്തുന്നുണ്ട്.

'തങ്കലാൻ' വരാൻ ഇനിയും വൈകും; ചിയാൻ സിനിമ രണ്ടാം തവണയും റിലീസ് ഡേറ്റ് മാറ്റി
'ഇന്ത്യയിൽ ഗ്രാമി മഴ പെയ്യുന്നു'; അവാർഡ് ജേതാക്കൾക്ക് ആശംസകളുമായി എ ആർ റഹ്മാൻ

ഒന്നിലധികം തവണ റിലീസ് തീയതി വൈകുന്നത് തങ്കലാന്റെ ബോക്സ് ഓഫീസ് കളക്ഷനെ മോശമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ആരാധകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലടക്കം വലിയ ഹൈപ്പാണ് സിനിമയ്ക്ക് പ്രേക്ഷകർ നൽകുന്നത്. മാത്രമല്ല തങ്കലാൻ ഒരു വേൾഡ് ക്ലാസ് ചിത്രമായിരിക്കുമെന്നും നിർമ്മാതാക്കളും അണിയറപ്രവർത്തകരും ഉറപ്പ് നൽകുന്നത് പ്രതീക്ഷ കൂട്ടുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com