രണ്ട് ദിവസം കൊണ്ട് വാലിബന്‍ നേടിയത് 16.80 കോടി രൂപ; മുന്നേറി ലിജോയുടെ മുത്തശ്ശിക്കഥ

നായകന്‍, ആമേന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ലിജോയ്ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്.
രണ്ട് ദിവസം കൊണ്ട് വാലിബന്‍ നേടിയത് 16.80 കോടി രൂപ; മുന്നേറി ലിജോയുടെ മുത്തശ്ശിക്കഥ

ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ് മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍. സാച്‌നികിന്റെ കണക്ക് പ്രകാരം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് രണ്ട് ദിവസം പൂര്‍ത്തിയായപ്പോള്‍ ആകെ നേടിയത് 16.80 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യ ദിവസം 5.65 കോടി രൂപയാണ് നേടിയത്.

ചിത്രത്തിന് ആകെ ലഭിച്ച 16.80 കോടിയില്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ചത് 8.05 കോടി രൂപയാണ്. വിദേശത്ത് നിന്ന് ആകെ ലഭിച്ചത് 7.50 കോടി രൂപയാണ്. രണ്ടാം ദിവസം ഇന്ത്യയില്‍ നിന്ന് ലഭിച്ചത് 2.4 കോടി രൂപയാണ്.

തമിഴ്നാട്ടില്‍ നിന്ന് 14 ലക്ഷവും കര്‍ണാടകയില്‍ നിന്ന് 35 ലക്ഷവുമാണ് സിനിമ ആദ്യ ദിനത്തില്‍ നേടിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 35 ലക്ഷം രൂപയും വാലിബന്‍ നേടി. രാവിലെ 6.30 യോടെയാണ് സിനിമ പ്രദര്‍ശനം ആരംഭിച്ചത്. കേരളത്തില്‍ 59.81 ശതമാനം ഒക്യൂപന്‍സിയാണ് സിനിമയ്ക്ക് ലഭിച്ചത്. അവധി ദിനവും വാരാന്ത്യവുമായതിനാല്‍ അടുത്ത ദിവസങ്ങളില്‍ സിനിമയുടെ കളക്ഷന് അത് ഗുണം ചെയ്യുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

ഫാന്റസി ത്രില്ലര്‍ ആണ് മലൈക്കോട്ട വാലിബന്‍. നായകന്‍, ആമേന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ലിജോയ്ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. ബംഗാളി നടി കഥ നന്ദി, സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മണികണ്ഠ രാജന്‍, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍, മനോജ് മോസസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com