'ചാക്കോച്ചന്റെ കല്യാണ ദിവസം പൊട്ടി കരഞ്ഞു'; ഭാഗ്യയ്ക്ക് അച്ഛന്റെ ട്രോൾ

'വിവാഹ ദിവസം പോലും മകളെ കളിയാക്കുന്ന അച്ഛനെ നമിക്കുന്നു'
'ചാക്കോച്ചന്റെ കല്യാണ ദിവസം പൊട്ടി കരഞ്ഞു'; ഭാഗ്യയ്ക്ക്  അച്ഛന്റെ ട്രോൾ

കൊച്ചി: കുഞ്ചാക്കോ ബോബന്റെ കടുത്ത ആരാധികയായിരുന്ന ഭാഗ്യ അദ്ദേഹത്തിന്റെ കല്യാണ ദിവസം പൊട്ടി കരഞ്ഞിരുന്നുവെന്ന് സുരേഷ് ഗോപി. ഭാഗ്യയുടെ വിവാഹ റിസപ്‌ഷന് കുഞ്ചാക്കോ ബോബനും കുടുംബവും വേദിയിലെത്തിയപ്പോയായിരുന്നു സുരേഷ് ഗോപിയുടെ ഈ ട്രോൾ. വിവാഹ സമയത്തും മകളെ കളിയാക്കുന്ന അച്ഛനെ നമിക്കുന്നുവെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു.

'കുഞ്ചാക്കോ ബോബൻ പ്രിയയെ മിന്നുകെട്ടിയ ദിവസം ഭാഗ്യ പൊട്ടി കരഞ്ഞിരുന്നു. അത്രയും വലിയ ഫാൻ ആയിരുന്നു അവൾ. ആ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹം കഴിഞ്ഞു ശ്രേയസിനൊപ്പം നിൽകുന്നത്. ചാക്കോച്ചന്റെ കുടുംബം വളരെ അടുത്ത് നിൽക്കുന്നതാണ്.

സിനിമാ മേഖലയിൽ നിന്നുള്ളവരെല്ലാം വിവാഹത്തിന് എത്തി വധൂ വരൻമാരെ അനുഗ്രഹിച്ചു. എല്ലാവർക്കും ഹൃദയത്തിൽ നിന്ന് നന്ദി' സുരേഷ് ഗോപി പറഞ്ഞു.

വിവാഹ ദിവസം പോലും മകളെ കളിയാക്കുന്ന അച്ഛനെ നമിക്കുന്നുവെന്നാണ് ചാക്കോച്ചൻ ഇതിന് മറുപടി നൽകിയത്. സുരേഷ് ഗോപി ജ്യേഷ്ഠസ്ഥാനത്തുളള വ്യക്തിയാണെന്നും എല്ലാവരും ഒരു കുടുംബം പോലെയാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

'ചാക്കോച്ചന്റെ കല്യാണ ദിവസം പൊട്ടി കരഞ്ഞു'; ഭാഗ്യയ്ക്ക്  അച്ഛന്റെ ട്രോൾ
'ലെഗസി അല്ല നെപ്പോട്ടിസം'; പരിഹസിച്ച് കമന്റ്; മാധവ് സുരേഷിന്റെ മറുപടി

ജനുവരി 17-ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. പ്രധാനമന്ത്രി ചടങ്ങിന് എത്തിയതിനാൽ വലിയ സുരക്ഷാ വലയത്തിലായിരുന്നു വിവാഹം. ഇതിന് പിന്നാലെയാണ് കൊച്ചിയിലെ വിവാഹ സത്കാരം. സിനിമാ താരങ്ങൾക്കും രാഷ്ട്രീയ പ്രവർത്തകർക്കുമാണ് കൊച്ചിയിൽ ചടങ്ങ് നടത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com