ദുൽഖറിന്റെ തോളിൽ കയ്യിട്ട് സുരേഷ് ഗോപി, സകുടുംബം മമ്മൂട്ടി; താരസമ്പന്നമായി സത്കാരം

മമ്മൂട്ടിക്കും കുടുംബത്തിനും പുറമേ നിരവധി താരങ്ങളാണ് ചടങ്ങിലെത്തിയത്.
ദുൽഖറിന്റെ തോളിൽ കയ്യിട്ട് സുരേഷ് ഗോപി, സകുടുംബം മമ്മൂട്ടി; താരസമ്പന്നമായി സത്കാരം

കൊച്ചി: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ സത്കാരം ഇന്നലെ താരസമ്പന്നമായി കൊച്ചിയിൽ നടന്നു. മമ്മൂട്ടിയും ദുൽഖർ സൽമാനും ഒരുമിച്ചാണ് സത്കാരത്തിനെത്തിയത്. ഇവരുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. ജനുവരി 17-ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. ഇതിന് പിന്നാലെയാണ് കൊച്ചിയിലെ വിവാഹ സത്കാരം.

മമ്മൂട്ടിക്കും കുടുംബത്തിനും പുറമേ നിരവധി താരങ്ങളാണ് ചടങ്ങിലെത്തിയത്. ശ്രീനിവാസനും ഭാര്യയും, കുഞ്ചാക്കോ ബോബനും കുടുംബവും, ടൊവീനോ തോമസ് എന്നിവരും പങ്കെടുക്കാനെത്തി. സിനിമാ താരങ്ങൾക്കും രാഷ്ട്രീയ പ്രവർത്തകർക്കുമാണ് കൊച്ചിയിൽ ചടങ്ങ് നടത്തിയത്.

ബന്ധുക്കൾക്കും നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി 20-ാം തീയതി തിരുവനന്തപുരത്ത് വെച്ച് റിസപ്ഷൻ നടത്തും. ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം നടന്നത്. പ്രധാനമന്ത്രി ചടങ്ങിന് എത്തിയതിനാൽ വലിയ സുരക്ഷാ വലയത്തിലായിരുന്നു വിവാഹം. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ്, ഖുഷ്ബു ഉൾപ്പെടെയുള്ളവർ അന്ന് പങ്കെടുത്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com