'ഐഡന്റിറ്റി' പുരോ​ഗമിക്കുന്നു; ടൊവിനോയ്ക്കൊപ്പം കാ‍ർ ആക്ഷൻ സീക്വൻസ് പങ്കുവെച്ച് തൃഷ

'ഐഡന്റിറ്റി' പുരോ​ഗമിക്കുന്നു; ടൊവിനോയ്ക്കൊപ്പം കാ‍ർ ആക്ഷൻ സീക്വൻസ് പങ്കുവെച്ച് തൃഷ

തൃഷയും ടൊവിനോയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഐഡന്റിറ്റി.

'ഫൊറൻസിക്' എന്ന ചിത്രത്തിന് ശേഷം അഖിൽ പോൾ-അനസ് ഖാൻ, ടൊവിനോ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം 'ഐഡന്റിറ്റി'യുടെ ചിത്രീകരണം ആരംഭിച്ചു. തൃഷ നായികയായെത്തുന്ന ,സിനിമയുടെ പുതിയ ഷൂട്ടിങ്ങ് വിശേഷങ്ങൾ തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് താരം. ടൊവിനോയും തൃഷയുമായുള്ള കാർ ആക്ഷൻ സീക്വൻസിന്റെ ബിടിഎസ് വീഡിയോ ആണ് താരം പങ്കുവെച്ചത്.

ലൊക്കേഷനിൽ എത്തിയതിന്റെ ദൃശ്യങ്ങൾ ടൊവിനോയും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ചിത്രീകരണത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നുവെന്നും ടൊവിനോ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. തൃഷയെ കൂടാതെ മഡോണ സെബാസ്റ്റ്യനാണ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നത്. രാഗം മൂവീസിന്റെ ബാനറിൽ സെഞ്ച്വറി കൊച്ചുമോൻ, രാജു മംഗല്യത്ത് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

തൃഷയും ടൊവിനോയും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ഐഡന്റിറ്റി. എറണാകുളം, ബംഗളൂരു, മൗറീഷ്യസ്, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം ഉണ്ടാകുക. 50 കോടി മുതൽ മുടക്കിൽ നാല് ഭാഷകളിലായി വമ്പൻ ക്യാൻവാസിലാണ് ഐഡന്റിറ്റി ചിത്രം ഒരുങ്ങുന്നത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം ചിത്രമാണിത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com