ജയിലറിന് ശേഷം ആക്ഷൻ കോമഡിയുമായി നെല്‍സണ്‍ എത്തുന്നു; നായകൻ ധനുഷ്

ആക്ഷൻ കോമഡി വിഭാഗത്തിൽപ്പെടുന്ന സിനിമ ധനുഷിന്‍റെ 51-ാമത്തെ ചിത്രമായിരിക്കും
ജയിലറിന് ശേഷം ആക്ഷൻ കോമഡിയുമായി നെല്‍സണ്‍ എത്തുന്നു; നായകൻ ധനുഷ്

ഈ വർഷം തമിഴകം കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ജയിലർ. രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത സിനിമ ആഗോള തലത്തിൽ 600 കോടിയോളം രൂപയാണ് നേടിയത്. സിനിമയുടെ വിജയത്തിന് ശേഷം നെൽസൺ ഒരുക്കുന്ന അടുത്ത ചിത്രമേതെന്നത് തമിഴകം ഒന്നടങ്കം ഉറ്റുനോക്കുകയാണ്. ഇപ്പോഴിതാ നെൽസന്റെ അടുത്ത സിനിമയെക്കുറിച്ച് പുതിയ റിപ്പോർട്ടുകൾ എത്തിയിരിക്കുകയാണ്.

ധനുഷിനൊപ്പമായിരിക്കും നെൽസന്റെ അടുത്ത ചിത്രമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിരക്കഥ പൂർത്തിയായതായും സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ജനുവരിയിൽ ഉണ്ടാക്കുമെന്നും സൂചനകളുണ്ട്. ആക്ഷൻ കോമഡി വിഭാഗത്തിൽപ്പെടുന്ന സിനിമ ധനുഷിന്‍റെ 51-ാമത്തെ ചിത്രമായിരിക്കും.

ജയിലറിന് ശേഷം ആക്ഷൻ കോമഡിയുമായി നെല്‍സണ്‍ എത്തുന്നു; നായകൻ ധനുഷ്
'മോഹൻലാലിനെ നേരിട്ട് കാണണം'; ആരാധകനെ ചേർത്ത് പിടിച്ച് ലാലേട്ടൻ, തൊട്ടറിഞ്ഞ് വിഷ്ണു

അതേസമയം ജയിലറിന് രണ്ടാം ഭാഗം ഒരുങ്ങുമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ജയിലർ 2 ഒരുക്കാനുള്ള പദ്ധതി മനസിലുണ്ടെന്നും ജയിലറിനൊപ്പം ബീസ്റ്റ്, ഡോക്ടർ, കൊലമാവുകോകില എന്നീ ചിത്രങ്ങളുടെ രണ്ടാം ഭാഗവും ആലോചനയിലുണ്ട് എന്നും നെൽസൺ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിജയ്, രജനികാന്ത് എന്നിവർ ഒന്നിക്കുന്ന ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവുമുണ്ട് എന്നും സംവിധായകൻ പറഞ്ഞതായായി കോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com