കണ്ടത് സത്യം കാണാനിരിക്കുന്നതോ...?; 'മോഹൻലാലിന്റെ അവതാരം' 'വാലിബൻ' വരുന്നു

1:30 മിനിറ്റ് ദൈർഘ്യത്തിൽ മോഹൻലാലിനെ മാത്രമാണ് ടീസർ കാണിക്കുന്നത്
കണ്ടത് സത്യം കാണാനിരിക്കുന്നതോ...?; 'മോഹൻലാലിന്റെ അവതാരം' 'വാലിബൻ' വരുന്നു

മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ്റെ ടീസർ എത്തി. ഏതാനും പോസ്റ്ററുകളും ​ഗ്ലിംപ്സും മാത്രം കണ്ട് പ്രതീക്ഷയോടെ കാത്തിരുന്ന മലയാള സിനിമാ പ്രേക്ഷകരെ ആവേശത്തിലാക്കുകയാണ് ടീസർ. 1:30 മിനിമിനിറ്റുള്ള വീഡിയോയിൽ മോഹൻലാലിനെ മാത്രമാണ് സംവിധായകൻ പ്രേക്ഷകരിൽ എത്തിച്ചിരിക്കുന്നത്. ആവേശത്തിൻ്റെ കൊടുമുടി കയറ്റുന്ന 'സസ്പെൻസ്' ബാക്കി നിർത്തുകയാണ് ടീസർ.

ബിഗ് സ്ക്രീനില്‍ വിസ്മയങ്ങള്‍ തീർത്തിട്ടുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് വാലിബന്‍. രാജസ്ഥാന്‍ ആയിരുന്നു പ്രധാന ലൊക്കേഷന്‍. 130 ദിവസത്തോളം നീണ്ട സിനിമയുടെ ചിത്രീകരണം ജൂണ്‍ രണ്ടാം വാരം ആണ് അവസാനിച്ചത്. ബംഗാളി നടി കഥ നന്ദി, സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠ രാജൻ, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ, മനോജ് മോസസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഇവരെക്കൂടാതെ ഇന്ത്യയിലെ പ്രശസ്തരായ താരങ്ങളാണ് വാലിബനുവേണ്ടി അണിനിരക്കുന്നത് എന്നാണ് റിപ്പോർട്ട്. ജനുവരി 25നാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്.

കണ്ടത് സത്യം കാണാനിരിക്കുന്നതോ...?; 'മോഹൻലാലിന്റെ അവതാരം' 'വാലിബൻ' വരുന്നു
റാം ഈസ് ബാക്ക്; എൽ 2 ഷെഡ്യൂൾ ബ്രേക്കില്‍ ജീത്തു-ലാലേട്ടൻ സിനിമയുടെ ഷൂട്ട് പുനഃരാരംഭിക്കും

പി എസ് റഫീക്കാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ആമേന് ശേഷം ലിജോയ്ക്ക് വേണ്ടി റഫീക്ക് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ലിജോയ്ക്കായി ക്യാമറ കൈകാര്യം ചെയ്യുകയാണ്. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. റോണക്‌സ് സേവ്യർ ആണ് വസ്ത്രാലങ്കാരം.

കണ്ടത് സത്യം കാണാനിരിക്കുന്നതോ...?; 'മോഹൻലാലിന്റെ അവതാരം' 'വാലിബൻ' വരുന്നു
'യവനിക'യും 'വിധേയനും' 'പെരുമഴക്കാല'വുമൊക്കെ കാണാം; ഐഎഫ്എഫ്കെ ഹോമേജ് വിഭാഗത്തിൽ ഈ ചിത്രങ്ങൾ

ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും 'മലൈക്കോട്ടൈ വാലിബ'ന്റെ നിർമ്മാണ പങ്കാളികളാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com