വിവാദങ്ങളൊന്നും ബാധിച്ചില്ല, കത്തിക്കയറി 'അനിമൽ'; രൺബീർ കപൂർ ബോക്സ് ഓഫീസ് ചരിത്രം കുറിയ്ക്കുമോ?

ഈ വർഷത്തെ ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷൻ സ്വന്തമാക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയായിരിക്കുകയാണ് 'അനിമൽ'
വിവാദങ്ങളൊന്നും ബാധിച്ചില്ല, കത്തിക്കയറി 'അനിമൽ'; രൺബീർ കപൂർ ബോക്സ് ഓഫീസ് ചരിത്രം കുറിയ്ക്കുമോ?

രൺബീർ കപൂർ നായകനാകുന്ന 'അനിമൽ' തിയേറ്ററുകളിൽ ആളെ നിറയ്ക്കുന്നു എന്നുവേണം ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കാൻ. ഡിസംബർ ഒന്നിന് റിലീസിനെത്തിയ ചിത്രം ആഗോള തലത്തിൽ ആദ്യ ദിനം സ്വന്തമാക്കിയത് 116 കോടിയാണ്. പ്രതീക്ഷ തെറ്റിക്കാതെയാണ് ചിത്രം തിയേറ്ററോട്ടം തുടരുന്നത്. ഇതോടെ ഈ വർഷത്തെ ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷൻ സ്വന്തമാക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയായിരിക്കുകയാണ് സന്ദീപ് റെഡ്ഡിയുടെ അനിമൽ.

വിവാദങ്ങളൊന്നും ബാധിച്ചില്ല, കത്തിക്കയറി 'അനിമൽ'; രൺബീർ കപൂർ ബോക്സ് ഓഫീസ് ചരിത്രം കുറിയ്ക്കുമോ?
സിൽക് വീണ്ടും സിനിമയിലെത്തുമ്പോൾ... ; 'സിൽക് സ്മിത ദ അൺടോൾഡ് സ്റ്റോറി', നായികയാവാൻ ചന്ദ്രിക രവി

അതേസമയം ഷാരൂഖ് ഖാന്റെ 'പഠാനാ'കട്ടെ ആദ്യ ദിനം സ്വന്തമാക്കിയത് 104.80 കോടിയാണ്. റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിന്ന് 54.75 കോടിയാണ് അനിമൽ ആദ്യ ദിനം നേടിയത്. ഹിന്ദി പതിപ്പിന് 50.50 കോടിയും തെലുങ്ക് പതിപ്പിന് 10 കോടിയുമാണ് ചിത്രം ഇത് വരെ നേടിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഒമ്പത് കോടിയാണ് ചിത്രം സ്വന്തമാക്കിയത്. 'ബ്രഹ്മാസ്ത്ര', 'സഞ്ജു' എന്നിവയാണ് ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷൻ നേടിയ രൺബീറിന്റെ മറ്റ് ചിത്രങ്ങൾ.

വിവാദങ്ങളൊന്നും ബാധിച്ചില്ല, കത്തിക്കയറി 'അനിമൽ'; രൺബീർ കപൂർ ബോക്സ് ഓഫീസ് ചരിത്രം കുറിയ്ക്കുമോ?
തെന്നിന്ത്യക്ക് നേട്ടമുണ്ടാക്കിയ 2023; കളക്ഷൻ പട്ടികയിൽ ഒരു മലയാള ചിത്രവും

സമ്മിശ്ര പ്രതികരണങ്ങളാണ് അനിമലിന് ലഭിക്കുന്നത്. എ സര്‍ട്ടിഫിക്കറ്റോടെ പുറത്തിറങ്ങിയ ചിത്രം വിവാദങ്ങളും നേരിട്ടിരുന്നു. രണ്‍ബീര്‍-രശ്മിക മന്ദാന എന്നിവരുടെ ഇന്റിമേറ്റ് സീനിന്റെ ദൈർഘ്യം കുറയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു വിവാദം. ഇതോടെ സെന്‍സര്‍ ബോര്‍ഡ് മാറ്റം വരുത്താനും നിര്‍ദേശിച്ചിരുന്നു. ചിത്രത്തിലെ ഗാനത്തിലെ രശ്മികയുടേയും രൺബീറിന്റേയും ചുംബനരംഗങ്ങളും വലിയ ചര്‍ച്ചയായിരുന്നു. അനിൽ കപൂർ, ബോബി ഡിയോൾ തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com