'എന്തെങ്കിലും നെ​ഗറ്റീവ് ഇല്ലാതെ അങ്ങനെ വെറുതെ പറയില്ല'; ഹാർഡ് ക്രിട്ടിസിസം നല്ലതെന്ന് അജു വർഗീസ്

ഫിലിം റിവ്യൂ ചെയ്യാൻ പാടില്ലെന്ന് നിയമമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു
'എന്തെങ്കിലും നെ​ഗറ്റീവ് ഇല്ലാതെ അങ്ങനെ വെറുതെ പറയില്ല'; ഹാർഡ് ക്രിട്ടിസിസം നല്ലതെന്ന് അജു വർഗീസ്

സിനിമാ നിരൂപണങ്ങളെ പിന്തുണച്ച് നടൻ അജു വർ​ഗീസ്. സിനിമ കാണാൻ പണം മുടക്കുന്നവർക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രം ഫീനിക്സിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിലാണ് സിനിമാ റിവ്യൂകളെക്കുറിച്ചുള്ള തന്റെ നിലപാട് അജു വർഗീസ് വ്യക്തമാക്കിയത്.

'എന്തെങ്കിലും നെ​ഗറ്റീവ് ഇല്ലാതെ അങ്ങനെ വെറുതെ പറയില്ല'; ഹാർഡ് ക്രിട്ടിസിസം നല്ലതെന്ന് അജു വർഗീസ്
സിനിമാ റിവ്യൂ ബോംബിങ് തടയണമെന്ന ഹർജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണെന്നാണ് താരത്തിന്റെ അഭിപ്രായം. ഫിലിം റിവ്യൂ ചെയ്യാൻ പാടില്ലെന്ന് നിയമമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. അതില്ലാത്തിടത്തോളം കാലം ഇതേക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ലെന്നും അജു വർഗീസ് പറഞ്ഞു.

150 രൂപ മുടക്കിയെങ്കിൽ അവർക്ക് നിരൂപണം ചെയ്യാനുള്ള അധികാരമുണ്ട്. ഒരു ഹോട്ടലിൽ കയറി കഴിച്ചിട്ട് ഭക്ഷണം മോശമാണെങ്കിൽ പറയും. താൻ കൂടി ഭാ​ഗമാകുന്ന മലയാളസിനിമ കല എന്നതിനേക്കാൾ ഒരു ഇൻഡസ്ട്രിയൽ പ്രോഡക്ട് ആണെന്നും അജു അഭിപ്രായപ്പെട്ടു.

'എന്തെങ്കിലും നെ​ഗറ്റീവ് ഇല്ലാതെ അങ്ങനെ വെറുതെ പറയില്ല'; ഹാർഡ് ക്രിട്ടിസിസം നല്ലതെന്ന് അജു വർഗീസ്
'നായകനാക്കണം, ഇല്ലെങ്കിൽ ഇനി ഒന്നിച്ചില്ല'; ലോകേഷ് തൃഷയെ പിന്തുണച്ചതിൽ അതൃപ്തിയെന്ന് മൻസൂർ അലി ഖാൻ
'എന്തെങ്കിലും നെ​ഗറ്റീവ് ഇല്ലാതെ അങ്ങനെ വെറുതെ പറയില്ല'; ഹാർഡ് ക്രിട്ടിസിസം നല്ലതെന്ന് അജു വർഗീസ്
എമ്മി അവാർഡ്സ് 2023: വീർ ദാസിനും എക്ത കപൂറിനും പുരസ്കാരങ്ങൾ, ഷെഫാലി ഷായ്ക്ക് നഷ്ടം

'ഞാൻ പലപ്പോഴും വാണിജ്യ സിനിമകളാണ് ചെയ്യാറുള്ളത്. അതൊരു ഉത്പന്നമാണ്. നമ്മൾ വിപണിയിൽനിന്ന് ഒരുത്പന്നം വാങ്ങുമ്പോൾ ഐഎസ്ഐ മുദ്രയുണ്ടോ എന്നുൾപ്പെടെ നോക്കിയാണ് വാങ്ങുക. മലയാള സിനിമ എല്ലാവരും ഉറ്റുനോക്കുന്ന ഇൻഡസ്ട്രിയാണ്. ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണ്. എന്തെങ്കിലും നെ​ഗറ്റീവ് ഇല്ലാതെ അങ്ങനെ വെറുതെ പറയില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു നടനെ ഇഷ്ടമല്ലെങ്കിലും അയാളഭിനയിക്കുന്ന സിനിമ പ്രേക്ഷകനെ ചിലപ്പോൾ തൃപ്തിപ്പെടുത്താറുണ്ട്. സിനിമകൾക്ക് അങ്ങനെയൊരു ശക്തിയുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്,' അജു വർഗീസ് പറഞ്ഞു.

'എന്തെങ്കിലും നെ​ഗറ്റീവ് ഇല്ലാതെ അങ്ങനെ വെറുതെ പറയില്ല'; ഹാർഡ് ക്രിട്ടിസിസം നല്ലതെന്ന് അജു വർഗീസ്
കാതലിന് ഗൾഫ് രാജ്യങ്ങളിൽ സെന്‍സർഷിപ്പ് നിഷേധിച്ചതായി റിപ്പോർട്ട്

ഒരു നടനെ ഇഷ്ടപ്പെടാതെ സിനിമ കാണാൻ വന്ന ആളുകൾ ആ സിനിമ കഴിയുമ്പോഴേക്കും അദ്ദേഹത്തെ ഇഷ്ടപ്പെട്ട് തിരിച്ചുപോയ അവസരത്തിനും സാക്ഷിയായിട്ടുണ്ട് . നല്ലതാണെങ്കിൽ പ്രേക്ഷകർ നല്ലതുപറഞ്ഞിട്ടുണ്ട്. അല്ലെങ്കിൽ ഒരിക്കലും എനിക്കൊന്നും സിനിമ കിട്ടില്ല. മുൻവിധിയോടെ ഒരാളും വരുന്നുണ്ടെന്ന് തോന്നുന്നില്ല. 150 രൂപ നഷ്ടപ്പെടുന്നതിലല്ല, ഇഷ്ടമുള്ള ഒരാളെ കണ്ടിട്ട് അവർ സ്ക്രീനിൽ നിരാശപ്പെടുത്തുമ്പോൾ തോന്നുന്ന സൗന്ദര്യപ്പിണക്കമാണിതെന്നാണ് എനിക്ക് തോന്നുന്നത്. അടുത്ത സിനിമ വരുമ്പോൾ അവരത് മറക്കും. എല്ലാം മികച്ചതാകുക സിനിമയിൽ ബുദ്ധിമുട്ടാണെന്നും അജു വർ​ഗീസ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com