അനുഷ്കയുടെ ഫ്ലൈയിംഗ് കിസ്, ഗാലറിയില്‍ രൺബീറും സിദ്ധാർത്ഥും ജോൺ എബ്രഹാമും; വാങ്കഡെയിൽ തിളങ്ങി താരങ്ങൾ

ബോളിവുഡിൽ നിന്നുള്ള താരങ്ങളും മുൻ ക്രിക്കറ്റ് താരങ്ങളും മത്സരം കാണാന്‍ എത്തിയതായിരുന്നു
അനുഷ്കയുടെ ഫ്ലൈയിംഗ് കിസ്, ഗാലറിയില്‍ രൺബീറും സിദ്ധാർത്ഥും ജോൺ എബ്രഹാമും; വാങ്കഡെയിൽ തിളങ്ങി താരങ്ങൾ

മുംബൈ: മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ലോകകപ്പ് സെമിയിൽ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായി വിരാട് കോഹ്‌ലി ചരിത്രം കുറിച്ചപ്പോൾ ആരാധകർക്കൊപ്പം സിനിമ താരങ്ങളും ഗാലറിയിൽ ആവേശഭരിതരായി. ബോളിവുഡിൽ നിന്നുള്ള താരങ്ങളും മുൻ ക്രിക്കറ്റ് താരങ്ങളും ഫുട്ബോൾ താരങ്ങളും മത്സരം കാണാന്‍ എത്തിയിരുന്നു.

കിയാര അദ്വാനി, സിദ്ധാർത്ഥ് മൽഹോത്ര, രൺബീർ കപൂർ, വിക്കി കൗശൽ, ഷാഹിദ് കപൂർ, മീരാ രാജ്പുത്, ജോൺ എബ്രഹാം തുടങ്ങിയവരാണ് ഗാലറിയെ താരസമ്പന്നമാക്കിയത്. കോഹ്‌ലിയുടെ 50-ാം സെഞ്ച്വറിയിൽ ഗാലറിയിലെ മറ്റൊരു ആഹ്ളാദ കാഴ്ച്ച, നടിയും കോഹ്‌ലിയുടെ ജീവിത പങ്കാളിയുമായ അനുഷ്ക ശർമ്മയുടേതായിരുന്നു. താരം കോഹ്‌ലിയ്ക്ക് ഫ്ലൈയിങ് കിസ് കൊടുക്കുന്ന വീഡിയോ വൈറലാണ്.

കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും ട്വിന്നിങ് ഡ്രസിലാണ് മത്സരം കാണാനെത്തിയത്. വെള്ള ടാങ് ടോപ്പും നീല ജീൻസും നീല തൊപ്പിയുമാണ് കിയാര ധരിച്ചിരുന്നത്. വെള്ള ടീ ഷർട്ടും പാന്റ്സും ക്യാപുമായിരുന്നു സിദ്ധാർത്ഥിന്റെ വേഷം. ടീം ഇന്ത്യയുടെ ജേഴ്സിയിൽ രൺബീർ കപൂറും ആകാശ് അംബാനിയും ഗാലറിയിൽ ടീമിനെ ചിയർ ചെയ്യാനെത്തിയിരുന്നു. വിക്കി കൗശലും ഇന്ത്യൻ ജേഴ്സിയിലാണ് എത്തിയത്.

279 ഇന്നിങ്‌സുകളില്‍ നിന്ന് കോഹ്‌ലി 50 സെഞ്ച്വറികള്‍ സ്വന്തമാക്കിക്കൊണ്ടാണ് സച്ചിൻ ടെൻഡുൽക്കറിന്റെ റെക്കോഡ് ഭേദിച്ചത്. സച്ചിന് 49 സെഞ്ച്വറി നേട്ടത്തിലെത്താന്‍ വേണ്ടി വന്നത് 452 ഇന്നിങ്‌സുകളായിരുന്നു. രോഹിത് ശര്‍മ (31), റിക്കി പോണ്ടിങ് (30), സനത് ജയസൂര്യ (28) എന്നിവരാണ് സെഞ്ച്വറി നേട്ടത്തിൽ മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍.

അനുഷ്കയുടെ ഫ്ലൈയിംഗ് കിസ്, ഗാലറിയില്‍ രൺബീറും സിദ്ധാർത്ഥും ജോൺ എബ്രഹാമും; വാങ്കഡെയിൽ തിളങ്ങി താരങ്ങൾ
'ദൈവത്തെ മറികടന്ന് രാജാവ്'; ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായി കോഹ്‌ലി

Related Stories

No stories found.
logo
Reporter Live
www.reporterlive.com