ലാൽ സാറിനെ അങ്ങനെ കണ്ടപ്പോൾ സന്തോഷമായി, ഇമോഷണലിയും നല്ല കണക്ട് ആയി: നിവിൻ പോളി

'വില്ലൻ അടിപൊളി ആയിരുന്നു. കുറേ നാളുകൾക്ക് ശേഷം ലാലേട്ടനെ നമുക്ക് കണക്ട് ആയി'

ലാൽ സാറിനെ അങ്ങനെ കണ്ടപ്പോൾ സന്തോഷമായി, ഇമോഷണലിയും നല്ല കണക്ട് ആയി: നിവിൻ പോളി
dot image

മോഹൻലാൽ ചിത്രം തുടരുമിനെക്കുറിച്ച് മനസുതുറന്ന് നടൻ നിവിൻ പോളി. നല്ല അടിപൊളി പടമായിരുന്നു തുടരും എന്നും ലാലേട്ടന്റെ കഥാപാത്രമായി നല്ല കണക്ഷൻ തോന്നിയെന്നും നിവിൻ പറഞ്ഞു. തരുൺ മൂർത്തി ഒരുക്കിയ തുടരും ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 200 കോടിക്കും മുകളിലാണ്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ബെൻസ് എന്ന കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു.

'തുടരും പൊളി ആയിരുന്നു. ലാൽ സാറിനെ അങ്ങനെ കണ്ട് കഴിഞ്ഞപ്പോൾ ഭയങ്കര സന്തോഷം തോന്നി. ഇമോഷണലിയും ആ കഥാപാത്രവുമായി നമുക്ക് നല്ല കണക്ഷൻ തോന്നും. വില്ലൻ അടിപൊളി ആയിരുന്നു. കുറേ നാളുകൾക്ക് ശേഷം ലാലേട്ടനെ നമുക്ക് കണക്ട് ആയി', നിവിന്റെ വാക്കുകൾ. മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.

mohanlal

കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്.

അതേസമയം, സർവ്വം മായ ആണ് ഇനി പുറത്തിറങ്ങാനുള്ള നിവിൻ ചിത്രം. ഡിസംബർ 25 ന് സർവ്വം മായ പുറത്തിറങ്ങും. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയാണ്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. വളരെ സുന്ദരനായിട്ടാണ് നിവിനെ ടീസറിൽ കാണുന്നത്. ഒരു ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു.പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ.

Content Highlights: Nivin Pauly about Mohanlal film Thudarum

dot image
To advertise here,contact us
dot image